കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിക്കാണ്. മെഹബൂബ് എക്സ്പ്രസ് എന്ന കവിതയാണ് പുരസ്കാരത്തിന് അര്‍ഹമായത്. നോവലിനുള്ള പുരസ്കാരത്തിന് ഡോ. ആര്‍.രാജശ്രീയും വിനോയ് തോമസും അര്‍ഹരായി. വി.എം.ദേവദാസിന്റെ വഴികടണ്ടുപിടിക്കുന്നവര്‍ ആണ് മികച്ച ചെറുകഥ. നമുക്ക് ജീവിതം പറയാം എന്ന നാടകത്തിലൂടെ പ്രദീപ് മുണ്ടൂരും പുരസ്കാരത്തിന് അര്‍ഹനായി. ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രഫ. ടി.ജെ.ജോസഫിനും എം.കുഞ്ഞാമനുമാണ്. വേണുവിന് യാത്രാവിവരണത്തിനും രഘുനാഥ് പലേരിക്ക് ബാല സാഹിത്യത്തിനും ഉള്ള പുര്സ്കാരങ്ങള്‍ ലഭിച്ചു. വൈശാഖനും കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.

Leave a Reply