
തിരുവനന്തപുരം: വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള കെ.എസ്.ഇ.ബിയുടെ പുതിയ ഉത്തരവ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി തിരുത്തി. ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 500 രൂപ വരെയേ കൗണ്ടറുകളില്‍ സ്വീകരിക്കു എന്നായിരുന്നു കെ.എസ്.ഇ.ബി ഉത്തരവ്.