എ.പി.ജെ. അബ്ദുൽകലാം പുരസ്കാരം പ്രഖ്യാപിച്ചു


തിരുവനന്തപുരം: ശാസ്ത്ര, വിദ്യാ
ഭ്യാസ, സാങ്കേതിക മേഖലകളിൽ
മികവുപുലർത്തുന്നവർക്ക് ഡോ.
എ.പി.ജെ.അബ്ദുൽ കലാം സ്റ്റഡി
സെൻറർ നൽകുന്ന ഡോ.
എ.പി.ജെ.അബ്ദുൽ കലാം പുര
താരം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ആകാശ സ്വപ്‌നങ്ങൾക്ക് വഴി കാട്ടിയായ വിഎസ്എസ്.സി സ്‌പേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം ആദ്യ വനിതാ പ്രോഗ്രാം ഡയറക്ടറായ ഡോ. എസ് ഗീത,ജീവകാരുണ്യ മേഖലയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി.എച്ച് മുഹമ്മദ് ഗദ്ദാഫി എന്നിവർക്കാണ് ഡോ.എ പി ജെ അബ്ദുൽ കലാം അവാർഡ്.ഡോ.എൽ.എ.ലോറൻസ് (അച്ചീവ്മെൻ്റ്സ് എക്സലൻസ് അവാർഡ്), പ്രിയ ബാലൻ (കർമ്മ രത്ന അവാർഡ്), ശിവ കൈലാസ് (മീഡിയ അവാർഡ്),എസ്.അജിത ( എക്സലൻസ് അവാർഡ്) ,ഡോ. ജാസ്മിൻ ജെ.ഡി.( ആരോഗ്യ മിത്ര അവാർഡ്), സിന്ധു ജോഷി (ഗുരുശ്രേഷ്ഠ അവാർഡ്) ശ്യാം വെമ്പായം (ബിസിനസ് എക്സലൻസ് അവാർഡ്) അഞ്ജലി പ്രസാദ് (കർമ്മ ശ്രേയസ്സ് അവാർഡ്)എന്നിവർക്കാണ് മറ്റ് പുരസ്കാരങ്ങൾ
ഡോ.എ.പി.ജെ.അബ്ദുൽ കലാമിൻ്റെ ചരമദിനമായ 27 ന് ഭാരത് ഭവനിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വച്ച് കായിക – വഖഫ് – ഹജ്ജ് -ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.

Leave a Reply