രാജ്യത്ത് 21,566 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് 21,566 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 152 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. നിലവില്‍ 1,48,881 പേരാണ് രോഗബാധിതരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
45 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് മരണങ്ങളുടെ ആകെ എണ്ണം 5,25,870 ആയി. കൊവിഡ്മുക്തി നിരക്ക് 98.46 ശതമാനമാണ്. 24 മണിക്കൂറിനിടെ 3,227 രോഗികളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനവും വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനവുമാണ്.

Leave a Reply