മഹിളാമോർച്ച നേതാവ് തൂങ്ങി മരിച്ചതിൽ ദുരൂഹത: പിന്നിൽ ബിജെപി നേതാവെന്ന് കുടുംബം

പാലക്കാട് മഹിളാമോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. പാലക്കാട് നഗരസഭയിലെ ഒൻപതാം വാർഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്. ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവ് ആണെന്ന് കുടുംബം ആരോപിച്ചു. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന് പരാതി നൽകി. ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും സഹോദരൻ മണികണ്ഠൻ പറഞ്ഞു.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ശരണ്യയുടെ മരണം ബിജെപി പ്രവർത്തകർക്ക് വലിയ ആഘാതമായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്നു മരണമടഞ്ഞ ശരണ്യ.

Leave a Reply