പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു

പാലക്കാട്: പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ കാട്ടാന ചവിട്ടികൊന്നു . പാലക്കാട് ധോണിയിലാണ് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരനെ ഒറ്റയാൻ ചവിട്ടി കൊന്നത്. ധോണി സ്വദേശി ശിവരാമനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് പതിനഞ്ചോടെയാണ് സംഭവം.‌‌
സുഹൃത്തുക്കൾക്കൊപ്പം ഒലവക്കോട് ധോണി റോഡിൽ നടക്കാനിറങ്ങിയതായിരുന്നു ശിവരാമൻ. പയറ്റാംകുന്നിന് സമീപമെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. രക്ഷപ്പെടാനായി തൊട്ടടുത്ത പാടത്തേക്കിറങ്ങിയെങ്കിലും കാട്ടാന പിന്തുടർന്നെത്തി ചവിട്ടി കൊല്ലുകയാണുണ്ടായത്. മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply