സമ്മർ ഫെസ്റ്റ് -2022-വേറിട്ട പരിപാടിയുമായി MGM റിയാദ്

റിയാദ്: അവധികാലത്തേക്ക് പ്രവേശിക്കുന്ന പ്രവാസികളായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വേറിട്ട ഒരു പരിപാടി നടത്തി MGM റിയാദ് ശ്രദ്ധ നേടി.സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദിന്റെ വനിതാ വിഭാഗമായ MGM ആണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്. രണ്ട് സെഷനുകളിലായി നടന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിയാദ് മീഡിയ ഫോറം പ്രതിനിധി നൗഫൽ പാലക്കാടൻ പരിപാടി ഉത്ഘാടനം ചെയ്തു. കുടനിവർത്താം,വാടാതിരിക്കാൻ എന്ന പേരെന്റ്റിംഗ് സെഷനിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദാഈ സഹ്ൽ ഹാദി സംവദിച്ചു. ഹലോ ടു സമ്മർ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി നടന്ന എഡ്യുടൈൻമെന്റ് സെഷൻ പ്രശസ്ത എഡ്യുടൈൻമെന്റ് ഫെസിലിറ്റേറ്ററും സ്കിൽ ഡെവലപ്പ്മെന്റ് ട്രൈനറും കൂടിയായ യതി മുഹമ്മദ്‌ അലി നിയന്ത്രിച്ചു. ഗ്രേറ്റ്‌ ഇന്റർനാഷണൽ സ്കൂൾ അസിസിയയിൽ വെച്ച് നടന്ന പരിപാടിക്ക് പ്രസ്തുത സ്കൂളിന്റെ ചെയർമാൻ ഷാജഹാൻ, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദിന്റെ പ്രസിഡന്റ് സിറാജ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രവാസികളായ നമ്മുടെ കുട്ടികളുടെ അവധിക്കാലം കൂടുതൽ ക്രിയാത്മകമാക്കി അവരെ സജീവമാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തത് എന്ന് MGM നേതൃത്വം അറിയിച്ചു. MGM പ്രസിഡന്റ് നൗഷില ഹബീബ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച പരിപാടിയിൽ MGM സെക്രട്ടറി ഫർഹാന സ്വാഗതവും, ട്രഷറർ നൗഫിദ നന്ദിയും പറഞ്ഞു

Leave a Reply