
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ അദാലത്ത് നടത്തി തീര്‍പ്പ് കല്പ്പിക്കാന് നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.വിദ്യാലയങ്ങളില്‍ കായിക പഠനം ഉറപ്പുവരുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ല പ്രസിഡണ്ട് കെ വി കെ ഹാഷിം കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു.
നേരത്തെ നടന്ന സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ പുരോഗതിയില്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ വഹിച്ച പങ്ക് മഹത്തരമാണെന്ന് തങ്ങള്‍ പറഞ്ഞു.
ജില്ലയിലെ ഉന്നത വിജയം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനം ഉറപ്പുവരുത്തുന്നതിന് സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.നിയമസഭ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
പി.വി.അബ്ദുല്‍ വഹാബ് എംപി,ആബിദ് ഹുസൈന് കോയ തങ്ങള്‍ എംഎല്‍എ,പി ഉബൈദുള്ള എംഎല്‍എ,യുഎ ലത്തീഫ് എംഎല്‍എ,അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കുട്ടി അഹമ്മദ് കുട്ടി, മണി കൊല്ലം,സാജിര്‍ ഖാന് എം,അഡ്വക്കറ്റ് സജ്ജാദ് എറണാകുളം,രാധാകൃഷ്ണന്പാലക്കാട്
,നാസര്എടരിക്കോട്,കാടാമ്പുഴ മൂസ,ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര് കുളം,ബിജു മേലാറ്റൂര്‍,സത്യന് കോട്ടപ്പടി എന്നിവര്‍ പ്രസംഗിച്ചു