കൊപ്പം: പ്രകൃതിയോടിണങ്ങി മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്ന ലക്ഷ്യം യാഥാർഥ്യമാക്കു കയാണ് പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ. കുട്ടികളുടെ വിദ്യാഭ്യാസ ത്തോടൊപ്പം കാർഷികമേഖലയെ ചേർത്തു പിടിക്കുന്ന പഠനസംവിധാനമാണ് ഇവിടെയു ഉള്ളത്. മികച്ച അക്കാദമിക് വിജയം തന്നെയാ ണ് സ്കൂളിന്റെ മുഖമുദ്ര. – ആഗോള വ്യവസായ സംരംഭകരായ ഇറാം ഗ്രൂപ്പിൻറവിദ്യാഭ്യാസസാമുഹ്യക്ഷാമവിഭാഗ മായാണ് ഇറാം എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് 2016-ൽ പട്ടാമ്പിയിൽ സ്ഥാപിതമായത്. ഇറാം ഗ്രൂ പ്പ് ചെയർമാനും ജീവ രുണ്യ പ്രവർത്തകനുമായ ഡോ. സിദ്ദിഖ് അഹമ്മദിന്റെ മാതാവിന്റെ സ്മരണാർ ഥമാണ് പ്രഭാപുരത്ത് മറിയുമ്മ മെമ്മോറിയൽ പബ്ലി
സ്ക്കൂൾ ആരംഭിക്കുന്നത്. സംസ്ഥാന സില ബസിൽ ഒന്നുമുതൽ പ്ലസ് വരെയും ഇറാം അക്കാദമി ഫോർ സ്പോർട്സ് ആൻഡ് എക്സ ലൻസ് എന്ന പേരിൽ കെ.ജി. മുതൽ ഒൻപ താംക്ലാസ് വരെ സി.ബി.എസ്.ഇ. സ്കൂളും പ്രവർത്തിക്കുന്നു. അധ്യാപക പരിശീലന കേന്ദ്രവും ഉണ്ട്,
സംസ്ഥാനതലത്തിൽ തന്നെ കെ.ജി. ക്ലാസ് മുതൽ പ്ലസ്മ വരെ സ്കൗട്ട് ആൻഡ്ഗൈഡ് യുണിറ്റുള്ള അപൂർവം വിദ്യാലയ ങ്ങളിലൊന്നാണ്.
മാതൃഭൂമി സീഡ് പദ്ധതിയുമായും കൃഷിവകുപ്പുമായും സഹകരിച്ച് 18 ഏക്കർ ക്യാമ്പസിൽ നെല്ലും പച്ച ക്കറിയുമടക്കം കുട്ടിക
ളും അധ്യാപകരും ചേർന്ന് വിവിധ യിനങ്ങൾ കൃഷി ചെയ്തുവരുന്നു. ആടും കോഴിയും പശുവും പോത്തുമൊക്കെ യായി മൃഗപരിപാലനവും ഇതിന്റെ ഭാഗമാണ്. കാവിഡ് കാലത്ത് വിദ്യാർഥികളെ വീ ടുകളിൽ പ്രവർത്തനസജരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘എൻറ വീട്ടി ലും അയൽപക്കത്തും അടുക്കളത്തോട്ടം’ എന്ന പദ്ധതി അന്തർദേശീയതലത്തിൽ പ്ര ശംസ പിടിച്ചുപറ്റി. നിരവധി അംഗീകരവും പദ്ധതിക്ക് ലഭിച്ചു. 10 പഞ്ചായത്തുകളിലെ 6000-ത്തോളം വീടുകളിൽ തൈകളും വിത്തുകളും നല്കി അടുക്കളത്തോട്ടം നിർമിക്കു കയും ചെയ്തു. – കുട്ടികൾക്ക് വിവിധ മേഖലകളിലെ പ്രമു ഖരെയും അനുഭവസ്ഥരെയും പരിചയപ്പെ ടുന്നതിനുള്ള ‘ഇറാം വിസ്ഡം ടോക്ക്’ പദ്ധ തിയും ശ്രദ്ധേയമാണ്. എൻ.
എസ്.എസ്. യുണിറ്റിൻറെ പ്രവർത്തനങ്ങളും മാതൃകാപ രമാണ്. – എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനമാണ് വിജയം. പ്ലസ് ടുവിനും മിക ച്ചവിജയം തന്നെ. സി.കെ. അബ്ദുസമദാണ് മാനജർ. കേണൽ ജൂലിയസ് റോക്കാണ് വൈസ് പ്രസിഡൻറും അക്കാദമിക് മേധാവി യും. നാനാഹാറാണ് സി.ഇ.ഒ. 90 അധ്യാ പകരും 30 അധ്യാപകേതര ജീവനക്കാരും പ്ര വർത്തിക്കുന്നു. സ്കൂളിൽ 1700-ാളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.