വഹാബ് എം.പിയുടെ ഇടപെടൽ നിലമ്പൂർ-ഷൊർണൂർ പാതയിലെ എല്ലാ ട്രെയിനുകളും പുനഃസ്ഥാപിച്ചു

പി.വി അബ്ദുൽ വഹാബ് എം.പിയുടെ ഇടപെടലിലൂടെ നിലമ്പൂർ-ഷൊർണൂർ പാതയിലെ എല്ലാ ട്രെയിനുകളും പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് നിലച്ച ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ പി.വി അബ്ദുൽ വഹാബ് എം.പി പാർലമെന്റിലും സതേൺ റെയിൽവേ അധികൃതർക്ക് മുന്നിലും ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. നിലമ്പൂർ പാതയിൽ അവസാന ജോഡി ഷൊറണൂർ-നിലമ്പൂർ വണ്ടികളുടെ സർവ്വീസ് കൂടി 2022 ജൂലൈ 1 മുതൽ പുനഃസ്ഥാപിക്കപ്പെടും. ഇതോടെ കോവിഡിന് മുൻപ് ഷൊറണൂർ- നിലമ്പൂർ പാതയിൽ ഓടിയിരുന്ന 14 വണ്ടികളും പുനഃസ്ഥാപിക്കപ്പെടും.

Leave a Reply