സൗദി കിഴക്കൻ പ്രവിശ്യ ആഘോഷരാവാക്കി അഹ് ലൻ കൊണ്ടോട്ടി സീസൺ 2.

ദമ്മാം: ദമ്മാം കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സി. സംഘടിപ്പിച്ച അഹ് ലൻ കൊണ്ടോട്ടി സീസൺ 2 കുടുംബ സാംസ്കാരിക സംഗമം സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹത്തിന് അക്ഷരാർത്ഥത്തിൽ ആഘോഷരാവായി മാറി.
പ്രശസ്ഥ ഗായകരായ കണ്ണൂർ ഷെരീഫും, ഫാസില ബാനുവും, സജ്ല സലീമും, വിശിഷ്ഠാതിഥികളായ പങ്കെടുത്ത ചടങ്ങ് സൗദി നാഷണൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉൽഘാടനം ചെയ്തു. പ്രവാസ ലോകത്തും, നാട്ടിലുമായി വിവിധ മേഖലകളിൽ വിശിഷ്ട സേവനം നടത്തിയ കൊണ്ടോട്ടി മണ്ഡലം സ്വദേശികളായവരെ എക്സലൻസി പുരസ്കാരം നൽകി ആദരിച്ചു.! ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പുരസ്കാരത്തിന് ബദർ അൽ റാബീ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ അഹമ്മദ് പുളിക്കലും, സാഹിത്യമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയാസാഹിബ് പുരസ്കാരത്തിന് കെ.കെ.ആലിക്കുട്ടിയും, രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള ഇ.അഹമ്മദ് സാംസ്കാരിക അവാർഡിന് ഒ.ഐ.സി സി. ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിണ്ട് സി.അബ്ദുൾ ഹമീദും, അർഹരായി. ദർശന ടി.വി. ഡപ്യൂട്ടി സി.ഇ.ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ആലിക്കുട്ടി ഒളവട്ടൂർ, കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ സി.പി.ഷെരീഫ്, ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് മുജീബ് കളത്തിൽ, ഡിഫ ജനറൽ സെക്രട്ടറി ഷാനൂബ് കൊണ്ടോട്ടി, ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി ഓർഗനൈസിങ്ങ് സെക്രട്ടറി സഹീർ മജ്ദാൽ, ഖത്തീഫ് കെ.എം.സി.സി ജനറൽ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, ട്രഷറർ അസീസ് കാരാട്, റഹീമ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സുലൈമാൻ വാഴക്കാട്, എന്നിവരേയും ചടങ്ങിൽ വെച്ച് ആദരിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് ആസിഫ് മേലങ്ങാടി അധ്യക്ഷനായ ചടങ്ങിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗൽഭരായ കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ്കുട്ടി കോഡൂർ, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ്‌ കെപി ഹുസൈൻ, ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ, ബഷീർ ആലുങ്ങൽ, ബിജു കല്ലുമല, പവനൻ മൂലക്കൽ, സിദ്ദീഖ് പാണ്ടികശാല, ജമാൽ വില്യാപിള്ളി, നൗഷാദ് തിരുവനന്തപുരം, അഷ്‌റഫ്‌ ഗസാൽ, മുജീബ് കൊളത്തൂർ, ഇഖ്ബാൽ ആനമങ്ങാട്, അസ് ലം കൊളക്കാടൻ, ജബൽ ഗ്രൂപ്പ് എം.ഡി അബ്ദുൽ സലാം. വി, റോമാ കാസ്റ്റിൽ ട്രേഡിങ്ങ് ജനറൽ മാനേജർ സുലൈമാൻ കെ.ടി, നഹല ഗ്രൂപ്പ് പ്രതിനിധികളായ ഷമീർ, ജാഫർ, കെ. പി. സമദ് വേങ്ങര, ഫഹ്‌നാസ്, അബ്ദുൽ റഹ്‌മാൻ വളപ്പിൽ, ശബ്‌ന നജീബ്, സാജിത ഷമീർ എന്നിവർ സംബന്ധിച്ചു. മാപ്പിള കലകളായ ഒപ്പന, കോൽക്കളി തുടങ്ങിയവ അരങ്ങേറിയ ചടങ്ങിന് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി റസാഖ് ബാവു ഓമാനൂർ സ്വാഗതവും, ഷംസു കോട്ടയിൽ നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ് കാരാട്, ലത്തീഫ് പരതക്കാട്, സലീൽ പുളിക്കൽ, അഫീഫ് വാവൂർ, ഫവാസ് ഒ.കെ, അഫ്താബ് റഹ്മാൻ, റഹ്മത്ത്, ജലീൽ ഐക്കരപ്പടി, ഫിറോസ് പേങ്ങാട്, റഫീഖ് മുതുവല്ലൂർ, മഹ്‌റൂഫ്, സുലൈമാൻ വാഴക്കാട്, ഉസ്മാൻ, റിഫാന ആസിഫ്, ജഹാന ഷംസു, ഫസ്ന ഫവാസ്, ഫൈറുന്നിസ അഫ്ത്താബ്, റസാന ജലീൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കൻ പ്രവിശ്യാ കെഎംസിസി

Leave a Reply