ജനഹൃദയങ്ങളേറ്റു വാങ്ങിയ 10, 20, 30 പ്രമോഷനുമായി സഫാരി വീണ്ടും

ഷാര്‍ജ: കഴിഞ്ഞ കാലങ്ങളില്‍ ഉപയോക്താക്കളില്‍ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയുടെയും അവരുടെ വര്‍ധിച്ച ആവശ്യവും പരിഗണിച്ച് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ 10, 20, 30 പ്രമോഷന് വീണ്ടും തുടക്കം കുറിച്ചു. കോവിഡ് 19ന്റെ തീവ്ര കാലഘട്ടത്തിന് ശേഷം ജൂണിലെ വെക്കേഷനില്‍ നാട്ടിലേക്ക് പോകുന്ന സാധാരണ ജനങ്ങള്‍ക്ക് ഏറ്റവുമേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പ്രമോഷന്‍ വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.

യുഎഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപയോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന് മെയ് 30 മുതല്‍ സഫാരിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. സൂപര്‍ മാര്‍ക്കറ്റ് & ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.

ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10, 20, 30 പ്രമോഷന്‍ യുഎഇയിലെ ജനങ്ങള്‍ക്കായി ആദ്യമായി ആവിഷ്‌കരിച്ചത് സഫാരിയാണ്. ഓഫറുകളുടെയും പ്രാമോഷനുകളുടെയും വലിയ പ്രവാഹം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഈ പ്രമോഷന്‍ ഗുണമേന്‍മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ്. ഇത്തരം പ്രമോഷനുകളോടുള്ള ജനങ്ങളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കിയാണ് വീണ്ടും 10 20 30 പ്രൊമോഷന്‍ ആരംഭിച്ചിട്ടുള്ളത്. ഏറെ ശ്രദ്ധേയമായ പ്രമോഷനുകളും രംഗസജ്ജീകരണങ്ങളും സഫാരിയുടെ മാത്രം സവിശേഷതയാണെന്നും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉപയോക്താക്കളുടെ ഇഷ്ട ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറാന്‍ സഫാരിക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സഫാരിയുടെ ആരംഭം മുതല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കെല്ലാം റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 10 ബ്രാന്റ് ന്യൂ നിസ്സാന്‍ സണ്ണി കാറുകളാണ് സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ ജനാകര്‍ഷക പ്രമോഷനുകളും ഓഫറുകളും പ്രൈസുകളും ഭാവിയിലും ഏര്‍പ്പെടുത്തുമെന്നും 10 20 30 പ്രമോഷന് ഇത്തവണയും വലിയ സ്വീകാര്യത പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply