കൊണ്ടോട്ടി കെ.എം.സി.സി എക്സലന്‍സി അവാര്‍ഡിന് അഹമദ് പുളിക്കല്‍ ,കെ.കെ ആലിക്കുട്ടി,സി അബ്ദുല്‍ ഹമീദ്‌, എന്നിവര്‍ അർഹരായി.

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വാര്‍ഷിക സംഗമം
അഹ്‌ലൻ കൊണ്ടോട്ടി സീസൺ 2 എക്സലന്‍സി അവാർഡുകൾ പ്രഖ്യാപിച്ചു.നാട്ടിലും പ്രവാസ ലോകത്തും സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നാലര പതിറ്റാണ്ട് കാലമായി നിറ സാന്നിദ്ധ്യമായ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഹമദ്‌ പുളിക്കലിന് സയ്യിദ് ഹൈദരലി തങ്ങള്‍ സ്മാരക ജീവകാരുണ്യ പുരസ്കാരവും ,സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രവർത്തന മികവിന് കൊണ്ടോട്ടിയിലെ പ്രശസ്ത എഴുത്തുകാരനും ചിന്തകനും സംസ്കാരിക പ്രവർത്തകനുമായ കെ.കെ ആലിക്കുട്ടിക്ക് സി എച്ച് മുഹമ്മദ്‌ കോയ സ്മാരക സാഹിത്യ പുരസ്കാരവും
സൗദി കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മുൻ നിർത്തി ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡണ്ടും ഫോസ ദമ്മാം ചാപ്റ്റർ പ്രസിഡന്റുമായ സി. അബ്ദുൽ ഹമീദിന് ഇ. അഹമ്മദ് സ്മാരക സാംസ്കാരിക പുരസ്കാരവും സമ്മാനിക്കുമെന്നു ഇ.ടി.മുഹമ്മദ് ബഷീർ എം.പി, കൊണ്ടോട്ടി എം. ൽ. എ ടി.വി. ഇബ്രാഹിം എഴുത്തുകാരൻ കെ.പി രാമനുണ്ണി, സൗദി ഈസ്റ്റേൺ പ്രൊവിൻസ് കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവരടങ്ങിയ ജൂറി പ്രഖ്യാപിച്ചു. . പുരസ് കാരങ്ങൾ ജൂൺ 2 ന് ദമ്മാമിലെ ഫൈസലിയയിൽ നടക്കുന്ന അഹ്‌ലൻ കൊണ്ടോട്ടി സീസൺ 2 പരിപാടിയിൽ വെച്ചു സമ്മാനിക്കുന്നതാണെന്ന് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂർ, സി. പി.ഷരീഫ് ചോലമുക്ക് , ആസിഫ് മേലങ്ങാടി, റസാഖ് ബാവു ഒമാനൂർ, അസീസ് കാരാട് എന്നിവർ അറിയിച്ചു.

സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കന്‍ പ്രവിശ്യാ കെഎംസിസി

Leave a Reply