കേരള ട്രാവൽ മാർട്ടിൽ താരമായി ഇരിക്കൂർ ; സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തി എം.എൽ.എ

ഇരിക്കൂർ :

വടക്കേ മലബാറിലെ ടൂറിസം ഹബ്ബായി ഇരിക്കൂർ മാറുമെന്ന് പ്രതീക്ഷകൾ വർധിക്കുന്നു. കൊച്ചിയിൽ അവസാനിച്ച കേരള ടൂറിസം മാർട്ടിൽ വിനോദ സഞ്ചാര വ്യവസായ രംഗത്തുള്ളവരുടെ ശ്രദ്ധ ആകർഷിച്ച ഇരിക്കൂർ പവലിയൻ വരും നാളുകളിൽ ഇവിടേക്കുള്ള വികസന സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് മുൻകൈ എടുത്ത് അണിയിച്ചൊരുക്കിയതാണ് ഇരിക്കൂർ പവലിയൻ. കണ്ണൂരിലെ മറ്റു ടൂറിസം മേഖലകളെയും പവലിയനിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ഇരിക്കൂർ മേഖലയിലെ മലയോര സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ അറിയാനാണ് സഞ്ചാരികളും ടൂർ ഓപ്പറേറ്റര്മാരും താല്പര്യം കാണിച്ചത്. പൈതൽ മല, പാലക്കയംതട്ട് , ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാപ്പിമല, കാഞ്ഞരക്കൊല്ലി, ഉൾപ്പെടെ ഇരിക്കൂറിലെ ഒരു ഡസനോളം മലയോര സഞ്ചാര കേന്ദ്രങ്ങളാണ് പവലിയനിൽ ശ്രദ്ധ കേന്ദ്രമായത്.
ട്രക്കിങ്, ഹോം സ്റ്റേ, ഇക്കോ ടൂറിസം, അഡ്വെഞ്ചവർ ടൂറിസം ഉൾപ്പെടെ കേരളത്തിലെ വിനോദ സഞ്ചാരികൾക്ക് അവിസ്‌മരണീയമായ അനുഭവങ്ങൾ ൻൽകുന്ന ഇരിക്കൂറിലെ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തിയത്തിൽ സന്തുഷ്ടിയുണ്ടെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.

ചീഫ് സെക്രട്ടറി വി.പി ജോയ്, കേരള ട്രാവൽ മാർട്ട് ചെയർമാൻ ബേബി മാത്യു സോമതീരം എന്നുവരുമായി ഇരിക്കൂർ ടൂറിസം വികസനത്തിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്തു.വടക്കേ മലബാറിലെ ഏറ്റവും മനോഹര പ്രദേശങ്ങളാണ് ഇരിക്കൂർ മണ്ഡലത്തിലുള്ളത്. ഈ കേന്ദ്രങ്ങളെ ആഗോള ടൂറിസം ഭൂപടത്തിൽ എത്തിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നതെന്നും സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. കേരള ട്രാവൽ മാർട്ടിൽ ലഭിച്ച പിന്തുണ ഇരിക്കൂറിലെ ടൂറിസം വികസനത്തിന് പിന്തുണ വർധിപ്പിക്കും. ദേശീയ -അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടി തരുന്ന വിവിധത്തിൽ ഈ വർഷത്തോടെ കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ഇതിനായുള്ള ഒരുക്കങ്ങൾ നടക്കയാണ്. മലബാർ ഇന്നുവരെ കണ്ടില്ലാത്ത തരത്തിലുള്ള പരിപാടികൾ പ്രതീക്ഷിക്കാം – ഇരിക്കൂറിലെ വിനോദ സഞ്ചാര മേഖലയിലേക്ക് വൻ നിക്ഷേപങ്ങൾ കൊണ്ട് വരാൻ പരിശ്രമിക്കയാണ്-സജീവ് ജോസഫ് പറഞ്ഞു

59 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ട്രാവൽ മാർട്ടിൽ പങ്കെടുത്തത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂർ ഓപറേറ്റർമാരും വിനോദ സഞ്ചാര വ്യവസായ മേഖലയിലെ പ്രമുഖരും ട്രാവൽ മാർട്ടിന് എത്തിയിരുന്നു. , സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രചാരം നല്കാൻ പ്രത്യേക പവലിയനുമായി വന്നത് ഇരിക്കൂർ മാത്രമാണെന്ന് ട്രാവൽ മാർട്ട് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Leave a Reply