മാനവികതയിലൂന്നിയാകണം മഹല്ലുകൾ പ്രവർത്തിക്കേണ്ടത്: സാദിഖലി ശിഹാബ് തങ്ങൾ.

വടക്കേക്കാട്: ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന മാനവികത യിലൂന്നിയാകണം മഹല്ലുകൾ പ്രവർത്തിക്കേണ്ടതെന്നും വാശി പിടിക്കുന്ന നേതൃത്വത്തെക്കാൾ വിട്ടുവീഴ്ച ചെയ്യുന്ന നേതൃത്വഗുണമാണ് മഹല്ല് ഭാരവാഹികൾക്കുണ്ടാവേണ്ടതെന്നും സയ്യിദ് സാദിഖലിതങ്ങൾ പ്രസ്താവിച്ചു. . തൊഴിയൂർ ദാറുറഹ്മയിൽനടന്ന ഖാസി ബൈഅത്ത് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റി എഴുപത്തി ഒന്ന് മഹല്ലുകളുട ഖാസിയായാണ് സാദിഖലി തങ്ങൾ സ്ഥാനമേറ്റെടുത്തത്. സുന്നി മഹല്ല് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മറ്റിയും, പോഷകസംഘടനകളും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ല്യാർ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എം അബ്ദുൽ ഖാദർ മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: കെ ആലിക്കുട്ടി മുസ്ല്യാർ ഖാദിയെ സ്ഥാനവസ്ത്രമണിയിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദീൻ മുഹമ്മദ് നദ് വി മുഖ്യപ്രഭാഷണം നടത്തുകയും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റും പ്രോഗ്രാം കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറുമായ എ.വി അബൂബക്കർ ഖാസിമി സ്വാഗതം പറഞ്ഞു. സമസ്ത കേരളാ ജംഇയ്യ ത്തുൽ ഉലമ ത്യശൂർ ജില്ലാ ട്രഷററും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാവർക്കിങ് പ്രസിഡന്റുമായ സു ലൈമാൻ ദാരിമി ഏലംകുളം,സുന്നി മഹല്ല് ഫെഡറേഷൻ സം സ്ഥാന ഓർഗനൈസർ എ. കെ – ആലിപ്പറമ്പ്, സമസ്ത യു.എ.ഇ ത്യശ്ശൂർ ജില്ലാ കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ ഷി ഹാസ് സുൽത്താൻ, സമസ്ത – കേരള ജംഇയ്യത്തുൽ ഖുതുബജി ലാവർക്കിങ് സെക്രട്ടറി അബ്ദുറ ഹ്മാൻ ദാരിമി പൊട്ടൻകോട്, സുന്നി മഹല്ല് ഫെഡറേഷൻ ചാവക്കാട് മേഖലാ പ്രസിഡൻറ് പി.എ ഷാഹുൽ ഹമീദ്, എസ്.എം.എഫ് കോട്ടോൽ റെയിഞ്ച് പ്രസിഡന്റ് അബു മുസ്ലിയാർ, സമസ്ത – കേരള ജംഇയ്യത്തുൽ ഉലമ ത്യ ശൂർ ജില്ലാ മുശാവറ അംഗങ്ങ ളായ ഷിയാസലിവാഫി, സിദ്ദീഖ് ഫൈസി മങ്കര, ഇബ്രാഹിം ഫെസി പഴുന്നാന എന്നിവർ സംസാരിച്ചു.

Leave a Reply