ജിസാൻ കെഎംസിസി സെൻട്രൽ കമ്മറ്റി ഈദ് സംഗമവും, ഏക ദിനഫുട്‌ബോൾ ടൂർണ്ണമെൻ്റും സംഘടിപ്പിച്ചു.

ജിസാനിൽ ഇടവേളയ്ക്ക് ശേഷം ജിസാൻ കെഎംസിസി ഈദ് സംഗമവും ഏകദിന സെവൻസ് ഫുട്ബോൾ ടൂര്ണമെന്റും നടത്തി. ജിസാനിലെ സ്വദേശി പൗരൻ മാരുടെയും വിദേശികളുടെയും സംഗമ വേദിയായി മാറി. ഈ ദ് ദിനത്തിൽ മഹ്ബൂജ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഹാരിസ് കല്ലായിയുടെ അധ്യക്ഷതയിൽ നടന്ന ഈദ് സംഗമം റിയാദ് കെഎംസിസി സെക്രട്ടറിയും കംഫർട് ട്രാവൽസ് ഓപ്പറേഷൻ മാനേജറുമായ മുജീബ് ഉപ്പട ഉൽഘടനം നിർവഹിച്ചു. യോഗത്തിൽ സജീവ് മങ്കട മുഖ്യാതിഥി ആയിരുന്നു. കെഎംസിസി ഭാരവാഹികളായ ഖാലിദ് പട്ല , സാദിഖ് മാസ്റ്റർ, നാസർ ഇരുമ്പുഴി,ഫിറോസ് മൻസൂർ ,ഇസ്മയിൽ ബാപ്പു, കുഞ്ഞാപ്പ മണ്ണാർ മലഎന്നിവർ ആശംസ പ്രസംഗം നടത്തി
ജിസാൻ പ്രവിശ്യയിലെ എട്ടു ടീമുകളെ പങ്കെടുപ്പിച്ച് നടന്ന ടൂർണ്ണമെൻറ് ഒഴിവ് ദിനം ആഘോഷിക്കാനെത്തിയ കാണികൾക്ക് മികച്ച ദൃശ്യവിരുന്നൊരുക്കി

മത്സര ഇടവേളയിൽ നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ നൂറോളം പേർ പങ്കാളികളായി . ഷൂട്ട് ഔട്ട് മത്സരത്തിൽ മുഫീദ് കോഴിക്കോട് വിജയിയായി.
കാണികളിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു .

വാശിയേറിയ പോരാട്ടത്തിൽ ലെജൻഡ് എഫ്സി ദബിയയും ഇന്ത്യൻ ഹീറോസ് ജിസാനും ഫൈനൽ മത്സരത്തിൽ മാറ്റുരച്ചു. നിശ്ചിത സമയത്തും ഗോളൊന്നും നേടാത്തതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ലെജൻഡ് എഫ്സി ദബിയ വിജയികളായി

ഗോൾ കീപ്പർ റംഷാദ് കൂരിക്കാടൻ ,
ബെസ്റ്റ് പ്ലെയർ ഇഖ്ബാൽ കൂട്ടിലങ്ങാടി ,
ഡിഫൻഡർ ആശിർ ഉപ്പട ,
ടോപ്പ് സ്കോറർ മുഹമ്മദ് ബാസിത് എന്നിവരെ തെരഞ്ഞെടുത്തു . സൗദി പൗരൻ അബുയസൻ , നാസർ വാക്കാലൂർ , ഫൈസൽ കാവനൂർ , ശമീർ മാസ്റ്റർ എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു .
വിന്നേഴ്‌സിനുള്ളട്രോഫി ലെജൻഡ് FC ദബിയക്കു ഹാരിസ് കല്ലായി യും , റണ്ണേഴ്‌സ് ട്രോഫി ഇന്ത്യൻ ഹീറോസ് ജിസാനിന് സിറാജ് പുല്ലൂരാംപ്പാറയും കൈമാറി ഷംസു പൂക്കോട്ടൂർ സ്വാഗതവും സിറാജ് പുല്ലൂരാംപ്പാറ നന്ദിയും രേഖപ്പെടുത്തി . അക്ബർ പറപ്പൂർ , സലാം പെരുമണ്ണ , മുജീബ് കൂടത്തായി , സുബൈർഷാ കാവനൂർ , മുസാഫിർമുക്കം , കബീർ പൂക്കോട്ടൂർ , NC അബ്ദുറഹ്മാൻ , മുഹമ്മദലി വെളിമുക്ക് , യാസർ വാൽക്കണ്ടി , ശമീൽ വലമ്പൂർ , ആരിഫ് ഒതുക്കുങ്ങൽ , ബഷീർ ഫറൂഖ് എന്നിവർ മറ്റ് ട്രോഫി കളൂം വിതരണം ചെയ്തു .

Leave a Reply