ക്ഷമയുടെയും സഹനത്തിൻ്റെയും ദിനങ്ങൾ പ്രാർത്ഥനകൾ കൊണ്ട് സമ്പുഷ്ടമാക്കുക. എൻ വി മുഹമ്മദ് സാലിം

    ദമ്മാം : ക്ഷമയുടെയും സഹനത്തിൻ്റെയും ദിനങ്ങൾ പ്രാർത്ഥനകൾ സത്കർമ്മങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമാക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന്
    എൻ വി മുഹമ്മദ് സാലിം ഉത്ബോധനം നൽകി.ദമാം ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സാരിക്കുകയായിരുന്നു അദ്ദേഹം.
    ഓരോ വിശ്വാസിയും ഇഹലോകത്ത് ഒട്ടേറെ പരീക്ഷണ ഘട്ടങ്ങളിൽ സഞ്ചരിക്കുമ്പോൾ അടിയുറച്ച ഏകദൈവ വിശ്വാസം മുറുകെ പിടിച്ചു പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊണ്ട് ക്ഷമയും സഹനവും ഉൾക്കൊക്കൊണ്ട് ജീവിതം നയിച്ചാൽ പരീക്ഷണങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രവിശ്യയിലെ സമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ആലിക്കുട്ടി ഒളവട്ടൂർ,ജമാൽ വല്യാപ്പള്ളി,അബ്ദുൽ മജീദ് കൊടുവള്ളി,ജൗഹർ കുനിയിൽ എന്നിവർ സംബന്ധിച്ചു.ദമ്മാം ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ ഭാരവാഹികളായ
    അബ്ദുൽ ഗഫൂർ ബി.വി ,ഫൈസൽ കൈതയിൽ,ഷിയാസ് ചെറ്റാലി,അബ്ദുൽ അസീസ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.

    Leave a Reply