അഹ്‌ലൻ കൊണ്ടോട്ടി സീസൺ 2 ജൂൺ രണ്ടിന്.

സൗദി കിഴക്കൻ പ്രവിശ്യ കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ ജൂൺ 2 ന് ദമ്മാമിൽ വെച്ച് അഹ്‌ലൻ കൊണ്ടോട്ടി സീസൺ 2 നടത്താൻ തീരുമാനിച്ചു. കിഴക്കൻ പ്രവിശ്യയിൽ വിവിധ മേഖലകളിൽ പ്രശസ്തരായ കൊണ്ടോട്ടി മണ്ഡലത്തിലെ വ്യക്തികളെ പരിപാടിയിൽ ആദരിക്കും. കൊണ്ടോട്ടിയിലെ കലാ സാംസ്‌കാരിക മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എഴുത്തുകാരനും, ചിന്തകനും ആയ കെ കെ ആലികുട്ടിക്ക് CH മുഹമ്മദ് കോയ സ്മാരക അവാർഡ് സമ്മാനിക്കും. അതോടൊപ്പം നടക്കുന്ന ഇശൽ നിലാവിൽ പ്രശസ്ത യുവ മാപ്പിളപ്പാട്ട് ഗായകരും ഗായികമാരും പങ്കെടുക്കും. അൽ അബീർ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ
അഹ്‌ലൻ കൊണ്ടോട്ടി സീസൺ 2 സ്വാഗത സംഘം രൂപീകരിച്ചു.
ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) സഹീർ മുസ്ലിയാരങ്ങാടി , അബ്ദുൽ അസീസ് കാരാട് (വൈസ് ചെയർമാൻ) ആസിഫ് മേലങ്ങാടി (ജനറൽ കൺവീനർ)ഷംസു കോട്ടയിൽ, റസാഖ് ബാവു (ജോയിന്റ് കൺവീനവർ) സി പി ശരീഫ് (ഫിനാൻസ് കമ്മറ്റി ചെയർമാൻ) മുഷ്താഖ് പേങ്ങാട് (പ്രോഗ്രാം കമ്മറ്റി കോ ഓർഡിനേറ്റർ)
ഫവാസ് ഓ കെ (അസിസ്റ്റന്റ് പ്രോഗ്രാം കമ്മറ്റി കോ ഓർഡിനേറ്റർ) ഷാനു നീറാട്, മഹ്‌റൂഫ് ബദ്ർ (പബ്ലിസിറ്റി കമ്മറ്റി) ലത്തീഫ് പരതക്കാട്, ഉസ്മാൻ, റഹ്മത്തുള്ള വാഴക്കാട് (റിസപ്ഷൻ) സലീൽ പുളിക്കൽ (ഗസ്റ്റ് കോഓർഡിനേറ്റർ)
അഫീഫ് വാവൂർ (മീഡിയ) തുടങ്ങിയവർ ആണ് കമ്മിറ്റി അംഗങ്ങൾ.

Leave a Reply