“നിങ്ങൾക്കൊപ്പമുണ്ട്” മാറ്റത്തിന്റെ മുദ്രാവാക്യവുമായി അബീർ മെഡിക്കൽ ഗ്രൂപ്പ് കോഴിക്കോട്ടും.

രാജ്യാന്തരതലത്തിൽ വളർച്ചയുടെ പുത്തൻ ചുവടുറപ്പിക്കുന്ന അബീർ മെഡിക്കൽ ഗ്രൂപ്പ്, ജന്മനാടായ കോഴിക്കോട്ടും മാറ്റത്തിന്റെ കാഹളം മുഴക്കുകയാണ്. ഇവിടെ പ്രൈമറി മെഡിക്കൽ കെയർ സെന്റർ എന്ന നിലയിൽ സ്ഥാപിതമായ അബീർ, നവീന സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ചികിത്സാ സൗകര്യമാണ് ഒരുക്കുന്നത്. ആതുര ശുശ്രൂഷ രംഗത്ത് ഏതു സാഹചര്യത്തിലും” നിങ്ങൾക്കൊപ്പമുണ്ട്”… എന്നതാണ് ഞങ്ങളുടെ ആപ്തവാക്യം. ഏതാനും വർഷങ്ങളായി പശ്ചിമേഷ്യയിൽ വൻ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ് അബീർ മെഡിക്കൽ ഗ്രൂപ്പ്. പല അക്യൂ സെഷനുകളിലൂടെയും പുതിയ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലൂടെയും കൂടുതൽ ശാസ്ത്രീയവും സാങ്കേതിക തികവാർന്നതുമായ ചികിത്സാ സമ്പ്രദായങ്ങൾ എത്തിക്കാൻ സ്ഥാപനം എന്നും മുന്നിലുണ്ട്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അബീർ വർഷങ്ങളായി സ്വപ്നം കണ്ടിരുന്ന പദ്ധതിയാണ് വിപുലമായ സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സെന്റർ എന്നത്. കൃത്യമായ രീതിയിൽ ട്രഷറി കെയർ അല്ലെങ്കിൽ പ്രൊസീജ്യർ കളുടെ ബാധ്യതകൾ ഇല്ലാതെ രോഗികൾക്ക് ഉപദേശം ലഭിക്കാൻ ഉതകുന്ന രീതിയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി അബീർ ഇപ്പോൾ പുനരാരംഭിക്കുകയാണ്. കോഴിക്കോട്ടെ ഏറ്റവും പ്രസിദ്ധരായ ഡോക്ടർമാരുടെ വൻനിര തന്നെ അബീറിനൊപ്പമുണ്ട്.
സീറോ ക്യൂ എന്ന സങ്കൽപ്പത്തിൽ നിന്നാണ് അബീർ മെഡിക്കൽ സെന്റർ പ്രവർത്തനരീതി പുതുക്കുന്നത്. ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് ടൈം ആണ് ഉറപ്പാക്കുന്നത്. കാർഡിയോളജി, ഗാസ്ട്രോ എൻട്രോളജി, സൈക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ,ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി തുടങ്ങി എല്ലാ സ്പെഷ്യാലിറ്റികളിലുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം അബീറിൽ ഉണ്ടായിരിക്കും.
പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ രണ്ടുമാസത്തേക്ക് ലാബിൽ 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണ്. ഹോം കേറിൽ എല്ലാ മെഡിക്കൽ സർവീസുകളും സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. റീ ലോഞ്ചിന്റെ ഭാഗമായി വിശുദ്ധ മാസമായ ഏപ്രിലിൽ 2500 രൂപയുടെ ഹെൽത്ത് ചെക്കപ്പ് പാക്കേജ് വെറും 499 രൂപക്ക് ലഭിക്കും. ഫോണിലൂടെയും വാട്സാപ്പിലൂടെ യും ഡോക്ടറുടെ അവൈലബിലിറ്റി അനുസരിച്ച് ബുക്കിംഗ് എടുക്കാനും അത് കൃത്യമായി മുൻകൂട്ടി രോഗിയെ അറിയിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇന്നുമുതൽ ജില്ലയിൽ വ്യത്യസ്തമായ ഒരു ആരോഗ്യ സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് അബീർ. ” ഹൗ ആർ യൂ ഹെൽത്ത് കെയർ ഇന്റലിജൻസ്’ എന്ന കമ്പനിയുമായി ചേർന്നാണ് റീ ലോഞ്ചിങ്

Leave a Reply