ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) സംഘടിപ്പിച്ച “പാസേജ് ടു ഇന്ത്യ” ഖത്തര്‍ മണ്ണില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഊഷ്മളബന്ധം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഉല്‍സവം തന്നെയായിരുന്നു.
ഖത്തറിന്റെ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മൂന്ന് ദിവസക്കാലം ഖത്തറിലെ പ്രവാസികളായ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ കൂട്ടിയിണക്കി സംഘടിപ്പിച്ച ഇന്ത്യയുടെ പരമ്പരാഗത തനിമ വിളിച്ചോതുന്ന കലാവിരുന്നുകള്‍ വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. ദീര്‍ഘകാലങ്ങളായി ഖത്തറില്‍ പ്രവാസമനുഷ്ഠിച്ച് 45 വര്‍ഷത്തിന് മുകളില്‍ പൂര്‍ത്തിയായ 40 ഓളം ആളുകളെ ആദരിച്ച ചടങ്ങോട് കൂടിയാണ് ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങിയത്.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനൊപ്പം സാധാരണക്കാരില്‍ ഒരുവനായി ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രതിനിധിയായ പ്രവര്‍ത്തിച്ച ബഹുമാനപ്പെട്ട അംബാസിഡര്‍ ഡോ.ദീപക് മിത്തൽ സൌഹൃദത്തിന്റെ ഒരു പ്രതീകമായി ദോഹയില്‍ മാറിയിരിക്കുന്നു. ഖത്തറിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ തണലില്‍ സംതൃപ്തരാണ്. ഒട്ടും ചെറുതല്ലാത്ത രീതിയില്‍ അംബാസിഡര്‍ക്ക് സര്‍വ്വ പിന്തുണയും നല്കി പ്രവര്‍ത്തിച്ച ഫസ്റ്റ് സെക്രട്ടറി ശ്രീ.സേവിയറുടെ പിന്തുണയും എടുത്ത് പറയേണ്ടത് തന്നെയാണ്.
കൂടാതെ ഈയൊരു കുറഞ്ഞ കാലയളവിനുള്ളില്‍ ഐ.സി.സി പ്രസിഡണ്ട് ശ്രീ. പി. എന്‍ ബാബുരാജിന് ഐ.സി.സിയിലൂടെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി മറ്റൊരു പെന്‍തൂവല്‍ കൂടി തുന്നി ചേര്‍ക്കാന്‍ സാധിച്ചു എന്നത് സ്മരണീയമാണ്. പ്രോഗ്രാം ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനും മുന്‍ ഐ.സി.സി പ്രസിഡണ്ടുമായ ശ്രീ.എ.പി മണികണ്ഠന് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് സ്റ്റേജ്, ട്രാഫിക്ക്, ട്രാന്സ്പോര്ട്ടേഷന്, ലൈറ്റ് ആന്റ് സൌണ്ട്, ഡെക്കറേഷന്‍സ്, ഗസ്റ്റിനെ പരിപാലിക്കല്‍ തുടങ്ങി ഓരോ മെഷിനറികളേയും അതാത് സമയത്ത് ചലിപ്പിച്ച് തന്റെ റോള്‍ ഗംഭീരമാക്കി. കോവിഡ് കാരണം എല്ലാ ആഘേഷങ്ങള്‍ക്കും ഒത്ത് ചേരലിനും വിട നല്‍കിയിരുന്ന പ്രവാസികള്‍ കോവിഡാനന്തര ലോകത്തേക്കുള്ള ഈ തിരിച്ച് വരവിനെ തൃശൂര്‍ പൂരത്തെ അനുസ്മരിക്കും വിധമുള്ള കലാവിരുന്നിനാല്‍ ആഘോഷമാക്കി മാറ്റി.
വിദേശ രാജ്യങ്ങളില്‍ വളരെ തുശ്ചമായമായി മാത്രം കാണാറുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഇത്തരത്തിലുള്ള ഒത്ത് ചേരല്‍ പരിപാടിക്ക് പൂര്‍ണ്ണ സഹകരണം തന്ന് സഹായിച്ച ഖത്തര്‍ ഗവണ്മെന്റിനോടും പങ്കെടുത്ത് വിജയിപ്പിച്ച എല്ലാ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്ന് കൊണ്ട് ഈയൊരു അപെക്സ് ബോഡിയില്‍ ചെറിയൊരു അംഗമാവാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
സിദ്ധീഖ് പുറായിൽ
മാനേജിംഗ് ഡയറക്ടർ എബിൾ ഗ്രൂപ്പ് ഓഫ് കമ്പനി