മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ വികെ ഫൈസൽ ബാബുവിന് ദമാം വിമാനത്താവള ത്തിൽ മലപ്പുറം ജില്ലാ കെഎംസിസി സ്വീകരണം നൽകി.

ദമാം : ഹൃസ്വ സന്ദർശനാർത്ഥം സൗദി കിഴക്കൻ പ്രവിശ്യയിലെത്തിയ
മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ വികെ ഫൈസൽ ബാബുവിന് മലപ്പുറം ജില്ലാ കെഎംസിസി സ്വീകരണം നൽകി.
മാർച്ച് 25
വെള്ളിയാഴ്ച ദമാം ടൊയോട്ട ക്രിസ്റ്റൽ ഹാളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് നടക്കുന്ന മലപ്പുറം ജില്ലാ കെഎംസിസി ജനറൽ കൗൺസിൽ മീറ്റിലും വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന മലപ്പുറം കെഎംസിസി പൊതു സമ്മേളനത്തിലും അതിഥിയായി പങ്കെടുക്കും.ജില്ലാ കെഎംസിസിക്ക് വേണ്ടി പ്രസിഡണ്ട് ഹുസൈൻ എ ആർ നഗർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ കൗൺസിൽ ആലിക്കുട്ടി ഒളവട്ടൂർ, ജില്ലാ കെഎംസിസി ഭാരവാഹികളായ
ഷബീർ തേഞ്ഞിപ്പലം,ജൗഹർ കുനിയിൽ,മുജീബ് കൊളത്തൂർ,ബഷീർ പാങ്ങ്,ഇക്ബാൽ ആനമങ്ങാട്,ഷമീം കുനിയിൽ എന്നിവർ സംബന്ധിച്ചു…

ഫോട്ടോ : മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ വികെ ഫൈസൽ ബാബുവിനെ
കിംഗ് ഫഹദ് വിമാനത്താവളത്തിൽ ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികൾ സ്വീകരിക്കുന്നു.

സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കൻ പ്രവിശ്യാ കെഎംസിസി

Leave a Reply