ധാർമ്മിക ബോധമുള്ള തലമുറക്ക് അധ്യാപകരും രക്ഷകർത്താക്കളും അതീവ ശ്രദ്ധ പുലർത്തണം : ശൈഖ് മുഹമ്മദ് അൽഉവൈശിസ്സ്

ദമ്മാം:ധാർമ്മിക ബോധമുള്ള തലമുറക്ക് വേണ്ടി അധ്യാപകരും രക്ഷകർത്താക്കളും
അതീവ ശ്രദ്ധ പുലർത്തണമെന്ന്
ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻ്റർ പ്രബോധന വിഭാഗം തലവൻ
ശൈഖ് മുഹമ്മദ് അൽഉവൈശിസ്സ്
അഭിപ്രായപ്പെട്ടു.ദമ്മാം ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ സഹകരണത്തോടെ നടത്തുന്ന ഐസിസി മദ്രസ സ്റ്റുഡൻറ്സ് മീറ്റും രക്ഷാ കർതൃ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അധ്യാപകരും മാതാപിതാക്കളും വളർന്നു വരുന്ന തലമുറയുടെ യഥാർത്ഥ വഴികാട്ടി കളാകണം.ഉത്തമ സമൂഹ സൃഷ്ടിക്ക് ദൈവഭയമുള്ള സഹജീവികളോട് കാരുണ്യം ചൊരിയുന്ന വിദ്യാർഥി സമൂഹം അനിവാര്യമാണ്.വിശുദ്ധ ഖുർ ആനിക അധ്യാപനങ്ങളും തിരുപ്രവാചകചര്യയും സച്ചരിതരായ മുൻഗാമികളുടെ പാതയും
പകർന്ന് നൽകി അവർക്ക് ശരിയായ ശിക്ഷണം നൽകാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ജുബൈൽ ദഅവാ & ഗൈഡൻസ് സെൻ്റർ മലയാള വിഭാഗം മേധാവി സമീര് മുണ്ടേരി ഉത്തമ രക്ഷിതാക്കൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഐസിസി മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽമദീനി,നൗഷാദ് കാസിം തൊളിക്കോട്,അബ്ദുന്നാസർ കരൂപ്പടന്ന, ഫൈസൽ കൈതയിൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൻ്റെ ഭാഗമായി നടന്ന മാതൃ സംഗമം അമത്തുന്നൂർ മുണ്ടേരി ഉദ്ഘാനം ചെയ്തു. ഹസീബ ടീച്ചർ,അനീസ അബ്ദുൽ ഹമീദ്, റഹീമ, മുഹ്സിന ഖാഫില, സർസീന, അനീസ ടീച്ചർ, സുനിത എന്നിവർ സംസാരിച്ചു.
തുടർന്ന് മദ്രസ വിദ്യാർഥികളുടെ സർഗ്ഗ സംഗമം,കായിക മത്സരങ്ങൾ,രക്ഷാ കർഥാക്കൾക്ക് വേണ്ടി വോളിബോൾ, വടം വലി മത്സരങ്ങൾ എന്നിവ നടന്നു.

ദമാം ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ അംഗങ്ങളായ അബ്ദുൽ ഖാദർ മൂന്ന്പീടിക,അബ്ദുൽ ഗഫൂർ ആനക്കയം, ഷിയാസ് ചെമ്മാട്, മുഹമദ് റനീഷ്,
അബ്ദുൽ ബഷീർ കുരുവമ്പലം,ഇക്ബാൽ താനൂർ,സുധീർ എടത്തനാട്ടുകര ,അസ്കർ പല്ലാരിമംഗലം,ഹുസൈൻ കോയ തങ്ങൾ എന്നിവർ നേതൃത്വം നൽകി

ഫോട്ടോ/വീഡിയോ
ദമാം ഐസിസി മദ്രസ രക്ഷാകർതൃ സംഗമം ശൈഖ് മുഹമ്മദ് അൽഉവൈ ശിസ്സ് ഉദ്ഘാടനം ചെയ്യുന്നു

സിറാജ് ആലുവ

Leave a Reply