ദമ്മാം മലപ്പുറം ജില്ലാ കെഎംസിസിയുടെ കൗൺസിൽ യോഗവും പൊതു സമ്മേളനവും മാർച്ച് 25ന്.

ദമ്മാം : കെഎംസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കൗൺസിൽ യോഗവും പൊതു സമ്മേളനവും ഈ വരുന്ന മാർച്ച് 25 വെള്ളിയാഴ്ച ദമ്മാം ടോയോട്ടയിലെ ക്രിസ്റ്റൽ ഹാളിൽ വെച്ച് നടക്കും. ഉച്ചക്ക് 12.30 ന് കൗൺസിൽ യോഗവും വൈകുന്നേരം 3 മണിക്ക് പൊതുസമ്മേളനവും നടക്കും.പൊതു സമ്മേളനത്തിൽ പ്രഗൽഭ പ്രാസംഗികനും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് വി.കെ ഫൈസൽ ബാബു
മുഖ്യാഥിതിയായിരിക്കും. രാജ്യത്തെ , വിശിഷ്യാ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്‌പദമാക്കി സദസ്സിനെ അദ്ദേഹം
അഭിസംബോധന ചെയ്തു സംസാരിക്കും

കോവിഡ് കാലത്തു പ്രയാസപ്പെട്ട പ്രവാസിക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കുക , നാട്ടിലെ അവന്റെ കുടുംബത്തിന് സൗജന്യ ഭക്ഷണ കിറ്റുകൾ നൽകുക ,കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്കും,രോഗാതുരരായവർക്കും അടിയന്തിരമായി നാട്ടിലെത്താൻ മൂന്നു ഫ്ലൈറ്റുകൾ ചാർട്ട് ചെയ്യുക , പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് ആശ്വാസമേകുക,ജില്ലയിലെ 16 മണ്ഡലങ്ങളിലും സൗജന്യ കുടിവെള്ള പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ ,കഴിഞ്ഞ 5 വർഷക്കാലം സൗദി കിഴക്കൻ പ്രവിശ്യയിൽ ജീവ കാരുണ്യ, സേവന,സാമൂഹിക ,രാഷ്ട്രീയ രംഗത്തു തുല്യതയില്ലാത്ത പ്രവർത്തനം ആണ് ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി കാഴ്ചവെച്ച
തെന്ന് ഭാരവാഹികൾ അറിയിച്ചു
2016 നവംബറിൽ നിലവിൽ വന്ന കമ്മിറ്റി ജില്ലക്ക് കീഴിലുള്ള പതിനാറ് മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുകയും, ആ മണ്ഡലം കമ്മിറ്റികളുടെ സഹായത്തോടെ അനേകം ജീവ കാരുണ്യ പ്രവർത്തനങ്ങൾ കിഴക്കൻ പ്രവിശ്യയിലും, നാട്ടിലും നടത്തി യ തായി നേതാക്കൾ വ്യക്തമാക്കി .
ജില്ലാ കെഎംസിസി യുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾക്കു അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകിയ ദേശീയ – കിഴക്കൻ പ്രവിശ്യാ കമ്മിറ്റികളോടും,മറ്റു സെൻട്രൽ – ജില്ലാ കമ്മിറ്റികളോടും,വ്യക്തികളോടും സ്ഥാപനങ്ങളോടും,മാധ്യമ സുഹൃത്തുക്കളോടും,പൊതു സമൂഹത്തോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി
നേതാക്കൾ അറിയിച്ചു. വെള്ളി
ള്ളിയാഴ്ച്ച നടക്കുന്ന പൊതു സമ്മേളനത്തിൽ ഏവരും പങ്കെടുക്കണമെന്ന് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച ഭാരവാഹികളായ കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ജില്ലാ കമ്മിറ്റി നേതാക്കളായ
മുജീബ് കൊളത്തൂർ , ഷബീർ തേഞ്ഞിപ്പലം,ഇഖ്‌ബാൽ ആനമങ്ങാട്, എന്നിവർ അഭ്യർത്ഥിച്ചു

Leave a Reply