സംസ്ഥാനതല ചെറുകഥ മത്സരത്തില്‍ വത്സല നിലമ്പൂർ ഒന്നാം സ്ഥാനത്തിനർഹയായി.

കേരള സംസ്ഥാന സംഘടനയായ മലയാള സാഹിതിയുടെ സംസ്ഥാനതല ചെറുകഥ മത്സരത്തില്‍ വത്സല നിലമ്പൂർ ഒന്നാം സ്ഥാനത്തിന് അർഹയായി.
ഹരിതവർണ്ണങ്ങൾ എന്ന കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫലകവും സർട്ടിഫിക്കറ്റും ക്യാഷും അടങ്ങുന്ന സമ്മാനദാനം 20 മാർച്ച് ഞായറാഴ്ച അങ്ങാടിപ്പുറം ഉഷേന്ദ്രൻ നഗറിൽ വെച്ച് നടന്ന ചടങ്ങില്‍ സമ്മാനിക്കപ്പെട്ടു. മറ്റു കലാപരിപാടികൾക്കൊപ്പം നിലമ്പൂർ കെ ആര്‍ സി യുടെ മാജിക് ഷോയും ഉണ്ടായിരുന്നു.

Leave a Reply