ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ അക്രബിയ്യ കെഎംസിസി രക്തദാനവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.

അൽകോബാർ:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച്
അക്രബിയ ഏരിയാ കെഎംസിസി
അൽകോബാരിൽ രക്തദാന ക്യാമ്പും, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
അക്രബിയയിലുള്ള കിംഗ് ഫഹദ് യൂണിവേഴ്സിറ്റി രക്ത ബാങ്കിൽ , നാൽപതോളം വരുന്ന പ്രവർത്തകർ ക്യാമ്പയിനിൽ രക്തം നൽകി. പ്രവിശ്യാ സെൻട്രൽ കമ്മിറ്റി നേതാക്കളായ ഖാദി മുഹമ്മദ്‌ സാഹിബ്‌,ഇക്ബാൽ ആനമങ്ങാട്,സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ എന്നിവർ ചേർന്ന് രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കം കുറിച്ചു.അമീൻ ഈരാറ്റുപേട്ട,സലാം താനൂർ,ഇസ്മായിൽ പുള്ളാട്ട്, അൻവർ ഷാഫി വളാഞ്ചേരി,മുസ്തഫ അമ്മിനിക്കാട്, സകരിയ കോഴിക്കോട്,റാഷിദ്‌ തിരൂർ, സകരിയ കണ്ണൂർ,ഇർഷാദ് ഇരുമ്പ്ചോല, ആസിഫ് കൊണ്ടോട്ടി, ഗഫൂർ വയനാട്, നൗഫൽ കണ്ണൂർ,റസാഖ് ചോലക്കര ,അമീർ,എന്നിവർ നേതൃത്വം നൽകി . ഏറ്റവും വലിയ ദാനമായ രക്തദാനത്തിലൂടെ കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികാരികൾ അറിയിച്ചു. അൽ കോ ബാർ കെഎംസിസി ജീവ കാരുണ്യ വിഭാഗം കൺവീനർ അമീൻ ഈരാറ്റുപേട്ടയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യപ്രവർത്തകരെ ആദരിക്കൽ ചടങ്ങ് മുഹമ്മദ്‌ കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു.ഡോക്ടർ അമൽ അൽ ഒദൈനി,ഡോക്ടർ അവാതിഫ് അൽ നാഫി,ഡോക്ടർ അബ്ദുറഹ്മാൻ അൽ ഗാംദി,നദ അൽ സഹ്റാനി,അസ്മ അൽ മുബാറക്,ഇബിതിഹാൽ അൽ ഹവാജ്,പാർഥിപൻ സുബ്രമണി,അൽ ജൗഹറ അൽ ബാദി,മുഹമ്മദ്‌ അൽ സൈധാനി,ഇബാത്ത് റാസൽ ബലംസ്,റിച്ചാട് ബക്കുവാ,സെർജിയോ പറ്റാവുക,ദലാൽ അൽ ജുവൈസർ,നൗഫൽ അൽ ഷമ്മരി,ദീപ തോമസ്,ടിറ്റോ തോമസ്,ബനിൻ അൽ മർഹൂൻ,അലി അൽ മുറെ എന്നിവർക്ക് ആലിക്കുട്ടി ഒളവട്ടൂർ, മാമു നിസാർ, കാദർ മാസ്റ്റർ,ഖാദി മുഹമ്മദ്‌,സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, ഒ പി ഹബീബ്,ഇസ്മായിൽ പുള്ളാട്ട്, അൻവർ ഷാഫി, മുഹമ്മദ്‌ കുട്ടി പുതുക്കൂടി, ഷാഫി വാണിയമ്പലം,അസ്‌ലം,ലുബൈദ് ഒളവണ്ണ, മുസ്തഫ അമ്മിണിക്കാട്, സകരിയ കോഴിക്കോട്,റാഷിദ്‌ തിരൂർ, സകരിയ കണ്ണൂർ, ഗഫൂർ വയനാട് എന്നിവർ കെഎംസിസി യുടെ മൊമ ൻ്റോ കൈമാറി.നവാഫ് ഖാളി സ്വാഗതവും, ഇർഷാദ് ഇരുമ്പുചോല നന്ദിയുമർപ്പിച്ചു.

Leave a Reply