സി. ഐ. ഐ ഡയറക്ടർ ജനറലിന് യുഎഇയുടെ ഗോൾഡൻ വിസ

അബുദാബി: ഇന്ത്യയുടെ പരമോന്നത വ്യാപാര സംഘടനയായ ചേംബർ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജിക്ക് യുഎഇ പത്തുവർഷത്തെ ഗോൾഡൻ റെസിഡൻസി വിസ അനുവദിച്ചു.

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ രണ്ടാം വൈസ് ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് ഹെലാൽ അൽ മെഹ് രിയാണ് ചന്ദ്രജിത്ത് ബാനർജിക്ക് ഗോൾഡൻ വിസ കൈമാറിയത്. ചടങ്ങിൽ അബുദാബി മീഡിയ ഗവൺമെന്റ് സർവീസ് മേധാവി ബദരിയ അൽ മസ്രോയി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

യാത്ര എളുപ്പമാകുമ്പോൾ, ഗോൾഡൻ വിസ പോലുള്ള സൗകര്യങ്ങൾ ശരിക്കും ഉപയോഗപ്പെടുത്താൻ പരമോന്നത വ്യവസായ അസോസിയേഷനെ പ്രോത്സാഹിപ്പിക്കുകയും രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും നന്മയ്ക്കായി വ്യാപാര നിക്ഷേപ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുമെന്ന് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചുകൊണ്ട് ബാനർജി പറഞ്ഞു.

നിക്ഷേപം വർധിപ്പിക്കുന്നതിനായി 2019-ലാണ് യുഎഇ ഒരു പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ ദീർഘകാല താമസത്തിനായി ഗോൾഡൻ വിസ പദ്ധതി നടപ്പിലാക്കിയത്.

Leave a Reply