ഹൈദർ അലി തങ്ങൾ: ചെതന്യവത്തായ കരുത്തിൻറെ പ്രതീകം.

ദമ്മാം.അധസ്ഥിതർക്കും മതനിരപേക്ഷ കക്ഷികൾക്കും ഒന്നിച്ച് നിന്ന് പോരാടാനുള്ള ചെതന്യവത്തായ കരുത്തായിരുന്നു
പാണക്കാട് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളെന്ന് യുഡിഎഫ് ദമ്മാം അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
മുസ്‌ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും കുതിപ്പിലും കിതപ്പിലും പൗര സമൂഹത്തെ ഒന്നിച്ച് നിർത്താനുള്ള
അനിതാസാധാരണമായ സ്വഭാവവൈശിഷ്ട്യം തങ്ങളുടെ പ്രത്യേകതയായിരുന്നു.
വര്‍ഗീയതയും ഫാസിസവും മുമ്പത്തേക്കാളേറെ വെല്ലുവിളി ഉയര്‍ത്തുന്ന വര്‍ത്തമാനകാലത്ത് ഹൈദർ അലി ശിഹാബ് തങ്ങളെപ്പോലെയുള്ള നേതാക്കളുടെ അഭാവം അപരിഹാര്യമാണെന്നും യോഗം അനുസ്മരിച്ചു.
ദമ്മാം ബദർ അൽറബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഹമീദ് മാസ്റ്റർ (ഒഐസിസി )ഉത്ഘാടനം ചെയ്തു.
അഷ്‌റഫ് ആളത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു.
മുഖ്യധാരാ സംഘടനകളെ പ്രതിനിധീകരിച്ച്
ആലിക്കുട്ടി ഒളവ ട്ടൂര്‍, ഇഎം.കബീർ,ആൽബിൻ ജോസഫ്,ഖാദർ മാസ്റ്റർ,മാലിക് മഖ് ബൂൽ,ശബീർ ചാത്തമംഗലം,ചന്ദ്രമോഹൻ,മാമുനിസാർ,ഹനീഫ റാവുത്തർ എന്നിവർ സംസാരിച്ചു.
ഒഐസിസി നേതാക്കളായ ബിജു കല്ലുമല സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
ജൗഫർ കുനിയിൽ ഖിറാഅത്ത് നടത്തി.

Leave a Reply