ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ കിഴക്കൻ പ്രവിശ്യയിലെ കെഎംസിസി ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി

ദമാം: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി ഘടകങ്ങൾ അനുശോചനം രേഖപ്പെടുത്തി.
മുസ്ലീം കൈരളിയുടെ അമരത്ത് നിന്നു കൊണ്ട് ദേശീയ സംസ്ഥാന തലത്തിൽ
രാജ്യത്തിൻ്റെ മതേതര നിലപാടിൻ്റെ പ്രതീകമായി നിലകൊണ്ട ജനമനസ്സുകളിൽ കാരുണ്യം സ്പർശം ചൊരിഞ്ഞ നേതാവ് ആയിരുന്നു ഹൈദരലി തങ്ങളെന്ന് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമദ് കുട്ടി കോഡൂർ,ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കിഴക്കൻ പ്രവിശ്യാ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ മാർച്ച് 7 തിങ്കൾ വൈകീട്ട് 8 മണിക്ക് ദമ്മാം അൽറയ്യാൻ പോളിക്ലിനിക്ക് ഹാളിൽ അനുശോചന സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു..

മികച്ച ജനകീയ നേതാവിനെയാണ്
ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ നഷ്ടമായതെന്നു അൽകോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കൾ അനുസ്മരിച്ചു.

ദമ്മാം കെഎംസിസി കേന്ദ്രകമ്മിറ്റി,ഖതീഫ് സെൻട്രൽ കമ്മിറ്റിയും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട്, നിരവധി മത സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന ഹൈദരലി
തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി…

സൗദി കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി നടത്തി വരുന്ന കെഎംസിസി കേരള ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ
പ്രവാസികളുടെ വിഷയത്തിൽ വളരെ ശ്രദ്ധ പുലർത്തിയ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി നേതാക്കൾ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തെ നിരാലബരായ നിരവധി പേർക്ക് ചികിത്സാ ഭവന നിർമ്മാണ സഹായങ്ങളിൽ നേതൃപരമായ ഇടപെടൽ കൊണ്ട്
ഹൈദരലി തങ്ങൾ അവർക്കൊപ്പം സഞ്ചരിച്ചുവന്നും ഭാരവാഹികൾ പറഞ്ഞു..

സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കൻ പ്രവിശ്യാ കെഎംസിസി

Leave a Reply