സാദിഖലി തങ്ങൾ മുസ്ലിം ലീഗ് പ്രസിഡന്റ് .

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേൽക്കുന്നത്. ഹൈദരലി തങ്ങൾ വഹിച്ചിരുന്ന മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിനാണ്. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2009 മുതൽ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

മുൻഗാമികൾ കാട്ടിതന്ന വഴിയിലൂടെ കൃത്യമായി സഞ്ചരിക്കാൻ പറ്റുന്ന തരത്തിലുള്ള മാർഗ്ഗരേഖയും നേതാക്കളുമുള്ളത് കൊണ്ട് ദൈര്യമായി ഈ പദവിലിരിക്കാനും നയിക്കാനുമാകുമെന്ന് ശുഭാപ്തിവിശ്വാസ്മുണ്ടെന്നും, എല്ലാവരും എന്റെ നേതാക്കളും സുഹൃത്തുക്കളുമായത് കൊണ്ട് തന്നെ ഒറ്റകെട്ടായി പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും അതിൻ സർവ്വശക്തൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ എന്നും സാദിഖലി തങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയും മകനായി 1964ൽ ജനിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ സുപ്രധാന ചുമതലകൾ നിർവ്വഹിച്ചിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, ദർശന ടി വി ചെയർമാൻ
വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡണ്ട്, പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്, എരമംഗലം ദാറുസ്സലാമത്ത് ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡണ്ട്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്ലാമിക് കോളേജ് പ്രസിഡണ്ട്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്ലാമിക് സെന്റർ ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിക്കുന്നുണ്ട്.

Leave a Reply