സിനിമാ താരം മീനയ്ക്ക് യു എ ഇ ഗോൾഡൻ വിസ

ദുബായ് :നടി മീനയ്ക്ക് യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ജാഫിലിയയിലെ ഇമിഗ്രേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മീനയ്ക്ക് ഗോൾഡൻ വീസ കൈമാറി. അൽ ഖിസൈസിലെ അൽ ഹിന്ദ് ബിസിനസ് സെൻറർ എം.ഡി നൗഷാദ് ഹുസൈൻറെ നേതൃത്വത്തിലാണ് ഗോൾഡൻ വീസയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനു പിന്നാലെ മീനയ്ക്ക് ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനിൽ സ്വീകരണം നൽകി.അൽ ഹിന്ദ് ബിസിനസ് സെന്റർ ആസ്ഥാനം മീന സന്ദർശിച്ചു. അൽ ഹിന്ദ് ബിസിനസ് സെന്റർ അധികൃതരായ നൗഷാദ് ഹസ്സൻ , റസീബ് അബ്ദുള്ള എന്നിവർ ചേർന്ന് മീനയ്ക്ക് സ്വീകരണം നൽകി . മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെ ഭാഗമായാണ് 20 വർഷങ്ങൾക്കു മുൻപു യുഎഇയിൽ ആദ്യമായി വന്നതെന്നു മീന ദുബായിൽ പറഞ്ഞു.

Leave a Reply