ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം സഹിബിന് സ്വീകരണം നൽകി…

ജിസാൻ.. മുസ്ലിം ലീഗിന്റെയും കെഎംസിസി യുടെയും പ്രവർത്തനങ്ങൾ ഏറ്റവും അനിവാര്യമായ സഹചര്യത്തിലൂടെ യാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് .,ജിസാൻ കെഎംസിസി കേന്ദ്ര കമ്മറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി കൂടിയായ മുഹമ്മദ് ഹലീം. ഡൽഹി കെഎംസിസി യുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പ്രവർത്തങ്ങൾ അദ്ദേഹം ജിസാനിലെ പ്രവാസി കളുമായി പങ്കു വെച്ചു.

സലീം അൻവരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ചെയർമാൻ ഗഫൂർ വാവൂർ ഉൽഘാടനം നിർവഹിച്ചു.സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. ഹലീം സാഹിബിനുള്ള ഉപഹാരം ഹാരിസ് കല്ലായി കൈമാറി. നാസർ ഇരുമ്പുഴി, കോയ കൊണ്ടോട്ടി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സാദിഖ് മാസ്റ്റർ സ്വാഗതവും സലാം പെരുമണ്ണ നന്ദിയും പറഞ്ഞു.

Leave a Reply