ഹിജാബ് വിഷയത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണം.

ദമ്മാം : ഹിജാബ് വിഷയത്തിൽ മുസ്ലിം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്ന് കിഴക്കൻ പ്രവിശ്യയിലെ ബേപ്പൂർ നിയോജക മണ്ഡലം കെ എം സി സി ജനറൽ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.
ഉത്തരേന്ത്യയിലും മറ്റും ഇതര മതസ്ഥർ വിശ്വാസപരമായ ശിരോവസ്ത്രങ്ങൾ വിദ്യാലയങ്ങളിലും മറ്റു ക്യാമ്പസുകളിലും ധരിക്കുമ്പോൾ മുസ്ലിം പെൺകുട്ടികൾക്ക് മാത്രം അത് നിരോധിക്കുന്നത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് തീർത്തും ഘടക വിരുദ്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ഷബീർ രാമനാട്ടുകര അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ഇ.കെ മുജീബ് 2016-2021 കാലത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
സമ്മേളനം കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഒ പി ഹബീബ് ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. കെഎംസിസി കിഴക്കൻ പ്രവിശ്യ ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് പാണ്ടികശാല, നാസർ ചാലിയം, നജീബ് അരിഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, അമീറലി കൊയിലാണ്ടി, ഹമീദ് വടകര, മഹ്മൂദ് പൂക്കാട്, ഹബീബ് പൊയിൽതൊടി തുടങ്ങിയവർ ആശംസകൾ നേർന്നു. നൗഷാദ് ദാരിമി ഖിറാഅത്ത് നടത്തി ഫൈസൽ കരുവൻതിരുത്തി സ്വാഗതവും അയ്യൂബ് പള്ളിയാളി നന്ദിയും പറഞ്ഞു.

സൗദി കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ ഭാഗമായി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം വരുന്ന ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്ന് 2024 വരെയുള്ള ബേപ്പൂർ മണ്ഡലം ഭാരവാഹികളായി ഷബീർ വി.പി രാമനാട്ടുകര (ചെയര്‍മാന്‍ ) മാമു നിസാർ, സിദ്ധീഖ് പാണ്ടികശാല,സലാം ബേപ്പൂർ,ഹബീബ് പൊയിൽതൊടി,ഹമീദ് കല്ലമ്പാറ,നജീബ് എരഞ്ഞിക്കൽ ,സലീം അരീക്കാട്,അലി പച്ചീരി (ഉപദേശക സമിതിയംഗങ്ങള്‍) ഫൈസൽ കരുവൻതിരുത്തി (പ്രസിഡണ്ട്)ഷംല നജീബ്, ലത്തീഫ് കോടമ്പുഴ,സൂപ്പിക്കുട്ടി പാറക്കൽ,നാസർ തച്ചിലത്ത്,ഹസ്സൻ കോയ ചാലിയം, ഹനീഫ ചാലിയം,ഷഫീർ സി.കെ (വൈസ് പ്രസിഡണ്ടുമാര്‍) അയൂബ് പള്ളിയാളി ഫറോക്ക് (ജനറല്‍ സെക്രട്ടറി) മുജീബ് ഇ.കെ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) റുബീന ലത്തീഫ്,ഫൈസല്‍ ചെറുവണ്ണൂര്‍, ജാബിർ പൊറ്റെക്കാട്, ഇർഷാദ് കള്ളിക്കുടം, ഫൈസൽ കൊളപ്പള്ളി, ഹാദിൽ മീഞ്ചന്ത (സെക്രട്ടറിമാര്‍) ആബിദ് പാറക്കൽ (ട്രഷറര്‍) അബ്ദുൾ ലത്തീഫ് പി.ബി, ഷാഹുൽ ജിഹാദ്(വെല്‍ഫയര്‍ വിംഗ്)ജുനൈസ് റഹ്‌മാൻ, ശമ്മാസ് ചെറുവണ്ണൂര്‍ (മീഡിയാ വിംഗ്) നാസർ ചാലിയം (സി എച്ച് സെന്‍റര്‍ കോര്‍ഡിനേറ്റര്‍) നൗഷി കടലുണ്ടി (കലാ-കായിക വേദി) നൗഷാദ് മണക്കത്ത് (നിയമ വേദി)സാജിദ് ബേപ്പൂർ (സ്റ്റുഡന്‍റ്സ് വിംഗ്) ഷുക്കൂർ കല്ലമ്പാറ (ജോബ്‌ സെല്‍) നൗഷാദ് ചാലിയം,നൗഷാദ് ദാരിമി,സലീം തൊട്ടിയൻ,സലീം കുന്നത്ത് ഖത്തീഫ്,ഷാനവാസ് അരക്കിണർ,ബിജു ബക്കർ,നസീർ എഫ്‌.സി,മുജീബ് മൊറോളി,സലീം രാമനാട്ടുകര,അൻസാർ കടലുണ്ടി, ശിഹാബ് മങ്ങാട്ട്,അഷ്‌റഫ് കല്ലമ്പാറ (പ്രവര്‍ത്തക സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

സിറാജ് ആലുവ’
മാധ്യമ വിഭാഗം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി

=

Leave a Reply