2021ൽ യുഎഇയില്‍ 58 ശതമാനം വളർച്ച നേടി ‘സോഹോ’

ദുബായ് ∙ ആഗോള ടെക്‌നോളജി കമ്പനിയായ ‘സോഹോ’ 2021ല്‍ യുഎഇയില്‍ 58 ശതമാനം വളര്‍ച്ച നേടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ തൊഴില്‍ ശക്തി ഇരട്ടിയാവുകയും ബിസിനസ് പങ്കാളിത്ത നെറ്റ്‌വര്‍ക്കില്‍ 48 ശതമാനം വര്‍ധനയുണ്ടാവുകയും ചെയ്തു. ‘സോഹോളിക്‌സ് ദുബായ്’യുടെ വാര്‍ഷിക യൂസര്‍ കോണ്‍ഫറന്‍സിൽ സോഹോ മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദര്‍ നിസാം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സാസ് ആപ്‌ളികേഷന്റെ ശേഷി തിരിച്ചറിഞ്ഞു ലോക്കല്‍ ബിസിനസുകളില്‍ നിന്ന് സോഹോ വന്‍ തോതിലുള്ള വളര്‍ച്ചയാണ് നേടിയതെന്നും പ്രൊഡക്ട് പോര്‍ട്‌ഫോളിയോയുടെ വൈപുല്യമനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്തതു വഴി അവയ്ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ ബിസിനസ് ഇക്കോ സിസ്റ്റത്തിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും ഊന്നല്‍ കൊടുത്താണ് ഈ മുന്നേറ്റം സാധിച്ചത്. പുതിയ ഓഫീസുകള്‍ സ്ഥാപിച്ചും യുഎഇയില്‍ നിന്നും കഴിവുള്ളവരെ തിരഞ്ഞെടുത്തും ലോക്കല്‍ പേയ്‌മെന്റ് ഗേറ്റ്‌വേ ഇന്റഗ്രേഷന്‍ പോലുള്ള ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ കഴിഞ്ഞു.

മഹാമാരി കാലയളവിലും പല സന്ദര്‍ഭങ്ങളിലെയും അതിന്റെ തരംഗങ്ങളിലും കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് പ്ലാറ്റ്‌ഫോം, ലോ-കോഡ് പ്ലാറ്റ്‌ഫോം, ബിസിനസ് ഇന്റലിജന്‍സ് ഓഫറിങ്സ് എന്നിവയില്‍ വന്‍ തോതിലുള്ള ഡിമാന്‍ഡ് വര്‍ധന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. ദ്രുതഗതിയിലുള്ള വിപണി മാറ്റങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനം സുഗമമായും മികച്ച നിലയിലും സാധ്യമാക്കാന്‍ കഴിഞ്ഞുവെന്ന് കോര്‍പറേഷന്‍ മിഡില്‍ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലാ ഡയറക്ടര്‍ അലി ഷബ്ദാര്‍ പറഞ്ഞു

Leave a Reply