രാജ്ഭവൻ പ്രത്യക്ഷ രാഷ്ട്രീയ വേദിയാകുന്നത് കേരളത്തിന് വെല്ലു വിളി :അൽകോബാർ കെഎംസിസി

അൽകോബാർ: സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ നേതൃത്വം നൽകേണ്ട രാജ്ഭവൻ പ്രത്യക്ഷ രാഷ്ട്രീയ വേദിയാകുന്നത് കേരളത്തിന് വെല്ലുവിളിയാണെന്ന് കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.ഭരണഘടനാ പരമായ ഉത്തരവാദിത്വം നിർവഹിക്കാതെ കേന്ദ്ര സർക്കാരിനെ നയിക്കുന്ന ബിജെപി ആര് എസ് എസ് അജണ്ടയുടെ. മൈക്രോഫോൺ ആയി മാറുന്ന കേരള ഗവർണ്ണറുടെ നിലപാടുകൾ പ്രതിഷേധാർഹമാണെന്നും ജനങ്ങൾക്ക് ജനാധിപത്യ ധർമ്മം നിർവ്വഹിക്കുന്ന പ്രതിപക്ഷ സ്വാതന്ത്ര്യം തടയുന്ന സര്ക്കാര് രാജ്ഭവൻ നീക്കം അപലപനീയ മാണെന്നും അഭിപ്രായപ്പെട്ടു..

പ്രസിഡൻ്റ് സിദ്ദീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ച യോഗത്തിൽ
ജനറൽ സെക്രട്ടറി സിറാജ് ആലുവ
2016-2022 കാലത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നജീബ് ചീക്കിലോട്
വരവ് ചെലവ് റിപ്പോർട്ട് അവതരിപ്പിച്ചു.ജനറൽ കൗൺസിൽ സമ്മേളനം കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമദ് കുട്ടി കോഡൂര് ഉദ്ഘാടനം ചെയ്തു.പ്രവിശ്വാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ലുബൈദ് ഒളവണ്ണ ഖിറാഅത്ത് നടത്തി.സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2022 കാമ്പയിനിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത് അക്രബിയ്യ കെഎംസിസി ക്ക് വേണ്ടി അൻവർ ഷാഫി ഉപഹാരം സ്വീകരിച്ചു.

സൗദി കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ ഭാഗമായി അൽകോ ബാറിലെ
ഏഴ് ഏരിയാ കമ്മിറ്റിക്ക് കീഴിൽ ആയിരത്തിലധികം വരുന്ന അംഗങ്ങളുടെ പ്രതിനിധികളായി പങ്കെടുത്ത അൻപതോളം കൗൺസിൽ അംഗങ്ങൾ ഏകകണ്ഠമായി
ഇക്ബാൽ ആനമങ്ങാട് (പ്രസിഡൻറ്)
ഒ.പി ഹബീബ് ബാലുശ്ശേരി, മൊയ്തു
ണ്ണി പാലപ്പെട്ടി,ഷറഫുദ്ദീൻ വെട്ടം,അബ്ദുന്നാസർ ദാരിമി കമ്പിൽ,ആസിഫ് മേലങ്ങാടി (വൈസ് പ്രസിഡണ്ട്മാർ)
പുള്ളാട്ട് ഇസ്മായിൽ കണ്ണമംഗലം
(ജനറൽ സെക്രട്ടറി)
ഹബീബ് പൊയിൽതൊടി (ഓർഗ സെക്രട്ടറി) അൻവർ ഷാഫി വളാഞ്ചേരി,ഷാനി പയ്യോളി, ലുബൈദ് ഒളവണ്ണ, നജ്മുദ്ധീൻ വെങ്ങാട് (സെക്രട്ടറിമാർ)
അൻവർ നജീബ് ചീക്കിലോട് (ട്രഷറർ)
സുലൈമാൻ കൂലേരി,
ഖാദി മുഹമ്മദ് കാസർഗോഡ്, ആലിക്കുട്ടി ഒളവട്ടൂർ,
അബ്ദുസ്സലാം ഹാജി കുറ്റി lക്കാട്ടൂര്,
സിദ്ധീഖ് പാണ്ടികശാല,സിറാജ് ആലുവ,നാസർ ചാലിയം,ഫൈസൽ കൊടുമ,അബ്ദുൽ അസീസ് കത്തറ മ്മൽ ഉപദേശക സമിതിയംഗങ്ങൾ
എന്നിവരെ തെരഞ്ഞെടുത്തു.
കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രതിനിധികളായ മാമു നിസാർ കോടമ്പുഴ ,ഹമീദ് വടകര എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്നു ഖാദി മുഹമ്മദ്,സുലൈമാൻ കൂലേരി,നാസർ ചാലിയം, അബ്ദുൽ അസീസ് കത്തറമ്മൽ ഇക്ബാൽ ആനമങ്ങാട് എന്നിവർ സംസാരിച്ചു.ഇസ്മായിൽ പുള്ളാട്ട് നന്ദി പറഞ്ഞു.

സിറാജ് ആലുവ

Leave a Reply