കെ റെയിൽ സർവ്വേ ,: പോലീസ് ഉദ്യോഗസ്ഥ കിരാത വാഴ്ച അവസാനിപ്പിക്കുക: ദമ്മാം എറണാകുളം ജില്ലാ കെഎംസിസി

ദമ്മാം:കോടതിയുടെ മറവിൽ കെ റെയിൽ സർവ്വേയുമായി എറണാകുളം ജില്ലയിൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥ കിരാത വാഴ്ച അവസാനിപ്പിക്കണമെന്ന് ദമാം
എറണാകുളം ജില്ലാ കെഎംസിസി ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.ജില്ലയിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഇരകളായി നിരവധി പേര് നിരാലംബ രായി കഴിയുമ്പോൾ തന്നെ നിഗൂഢ പദ്ധതികളുമായി പാവപ്പെട്ട ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുത്തുന്ന സർവ്വേ നടപടികൾ നിർത്തിവെക്കണമെന്ന്
ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ജനറൽ കൗൺസിൽ
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

പ്രസിഡൻ്റ് സ്വാദിഖ് ഖാദർ അധ്യക്ഷത വഹിച്ച ജനറൽ കൗൺസിൽ
കിഴക്കൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ മുഖ്യ പ്രഭാഷണം നടത്തി.പ്രവിശ്യാ കെഎംസിസി നേതാക്കളായ മാമു നിസ്സാർ കോടമ്പുഴ,ഹമീദ് വടകര, എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഷിബു കവലയിൽ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ
സനൂബ് സുബൈർ വരവ് ചെലവ് കണക്കും നന്ദിയും പറഞ്ഞു.

സൗദി കെഎംസിസി ദേശീയ അംഗത്വ കാമ്പയിൻ ഭാഗമായി കിഴക്കൻ പ്രവിശ്യാ കെഎംസിസിക്ക് കീഴിൽ ജില്ലാ കെഎംസിസി യുടെ പുതിയ ഭാരവാഹികളായി സിപി മുഹമ്മദലി ഒടക്കാലി (ഉപദേശക സമിതി ചെയർമാൻ)സാദിക്ക് കാദർ ആലുവ(പ്രസിഡന്റ്)
അലി വാടാട്ടുപാറ ,ഹമീദ് കുട്ടമശ്ശേരി , ആസാദ്‌ കലൂർ , മീരാൻ മാനിക്കൽ അൽഹസ (വൈസ് പ്രസിഡന്റുമാർ)
ഷിബു കവലയിൽ (ജനറൽ സെക്രട്ടറി) അജാസ് ഇസ്മായിൽ കൊടികുത്തി മല (ഓർഗനൈസിങ് സെക്രട്ടറി) അജാസ് കവളങ്ങാട് , ഉവൈസ് അലിഖാൻ അശമന്നൂർ , മുബാസ് തങ്കളം (സെക്രട്ടറിമാർ)
സനൂബ് സുബൈർ മട്ടാഞ്ചേരി (ട്രഷറർ)
ഷഫീക്ക് മുളവുർ (വെൽഫയർ കൺവീനർ)
സിറാജ് ആലുവ, അബ്ദുസ്സലാം കുഴി വേലിപ്പടി,റജീഷ് അശമന്നൂർ, അനസ് മാക്കാർ,റഫീക് പാലാരിവട്ടം പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.കിഴക്കൻ പ്രവിശ്യാ കെഎംസിസി സെക്രട്ടേറിയേറ്റംഗം
അമീറലി കൊയിലാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.കിഴക്കൻ പ്രവിശ്യാ കെഎംസിസി മാധ്യമ വിഭാഗം കൺ വീനർ സിറാജ് ആലുവ പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്നു.

സിറാജ് ആലുവ
മാധ്യമ വിഭാഗം കൺവീനർ

Leave a Reply