ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 26 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

തിരുർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് ശനിയാഴ്ച രാവിലെ 10.30 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിനു സമർപ്പിക്കുകയാണ്. തിരൂർ ഏറ്റിരിക്കടവിൽ ഏഴ് ഏക്കറയാളം സ്ഥലത്ത് ഒന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 70 കോടിയിൽ പരം ” രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം 5 നിലകളോടു കൂടിയതാണ്. 6000 ൽ പരം ഓഹരി ഉടമകളിൽ നിന്ന് ഷെയർ സമാഹരിച്ചാണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്.
26 ന് തുടക്കം കുറിക്കുന്ന ഹോസ്പിറ്റലിൽ എല്ലാ വിഭാഗങ്ങളിലും വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും , സി.ടി സാൻ, അൾട്രാസൗണ്ട്, ഏറ്റവും നവീനമായ എക്സറേ സംവിധാനം , ഉന്നത നിലവാരമുള്ള ലാബ് സൗകര്യം, എന്നിവ ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാകെയർ സംവിധാനം, ശിശു രോഗ വിഭാഗം, എന്നിവ ഈ ആശുപ്രതിയുടെ സവിശേഷതകളാണ്. ഗൈനക്കോളജി, നവജാത ശിശു വിഭാഗം, ശിശുരോഗ വിഭാഗം, ഓർത്താ വിഭാഗം, പത്തോളജി വിഭാഗം, റേഡിയോളജി വിഭാഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി വിഭാഗങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തിയ കാർഡിയോളജി വിഭാഗവും ഏറെ വൈകാതെ പ്രവർത്തന സജ്ജമാകും. ഏറ്റവും മികച്ച നിലവാരത്തിലുള്ള 4 ഓപ്പറേഷൻ തിയേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. പൂർണ്ണമായി ശീതീകരിച്ച കെട്ടിടത്തിൽ 200 ബെഡുകളുടെ ചികിത്സാ സൗകര്യമാണ് പ്രഥമ ഘട്ടത്തിൽ ലഭ്യമാവുക. എല്ലാ ഭാഗത്തു നിന്നും ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗികൾക്കും കൂടെയുള്ളവർക്കുമായി മികച്ച ഭക്ഷണം ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോടെ കാന്റീൻ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക മികവോടു കൂടിയ ട്രീറ്റ്മെന്റ് പ്ലാന്റ്, വൈദ്യുതിക്കായി ജനറേറ്റർ സംവിധാനം, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനായി ഹെലിപാഡ്, എന്നിവയും സജ്ജമാണ്.
10-11-2012 ൽ കെട്ടിട നിർമ്മാണ പ്രവർത്തി അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. തിരൂർ സ്റ്റേഡിയത്തിനു സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന് – ആശുപത്രി കോവിഡ് 19 മഹാമാരിയുടെ കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് സർക്കാരിന് വിട്ടു നൽകിയിരുന്നു.

  • അബ്ദു റഹിമാൻ രണ്ടത്താണി ചെയർമാനും കീഴേടത്തിൽ ഇബ്രാഹിം ഹാജി | വൈസ് ചെയർമാനുമായ ഭരണ സമിതിക്ക് 14 ഡയറക്ടർ ബോർഡ് അംഗങ്ങളാണുള്ളത്. | ഡോ. കെ. പി ഹു സൈൻ (ഫെസിലിറ്റി ചെയർമാൻ) കെ. പി. മുഹമ്മദ് കുട്ടി(മെഡിക്കൽ ബോർഡ് ചെയർമാൻ) എന്നിവരെ കൂടാതെ, മൊയ്തീൻകുട്ടി എന്ന് പാറപ്പുറത്ത് ബാവഹാജി, വി. മുഹമ്മദ് കുട്ടി എന്ന കുഞ്ഞിമോൻ ഹാജി, മുഹമ്മദ് അഷറഫ് ചെറുവക്കത്ത്, അബ്ദുൽ വാഹിദ് കൈപ്പാടത്ത്, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, ഹംസ പൂക്കയിൽ, എ. പി. സുധീഷ്, സൈനബ കീഴേടത്തിൽ, സാഹിറാ ബാനു തെയ്യപ്പാട്ട്, സാബിറ കബീർ പുളിക്കൽ എന്നിവർ ഡയറക്ടർമാരുമാണ്.

Leave a Reply