സി.പി.എം മർദ്ദനമേറ്റ് മരിച്ച ദീപുവിന്റെ കുടുംബാംഗങ്ങളെ പി.എം.എ സലാം സന്ദർശിച്ചു

കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ വീട്ടിലെത്തി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് പി.എം.എ സലാം കുടുംബാംഗങ്ങളെ സന്ദർശിച്ചു. വൃദ്ധരായ മാതാപിതാക്കളും ഒരു സഹോദരിയുമടങ്ങുന്ന ഈ പാവപ്പെട്ട ദളിത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദീപുവിനെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സി.പി.എം വകവരുത്തിയത്. നീതി ലഭിക്കാനുളള പോരാട്ടത്തിന് മുസ്ലിംലീഗും കുടെയുണ്ടാകുമെന്ന് പി.എം.എ സലാം കുടുംബത്തിന് ഉറപ്പ് നൽകി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന സിദ്ധാന്തത്തിന്റെ പ്രായോഗികവൽക്കരണമാണ് നിരന്തരമായ കൊലപാതകങ്ങൾക്ക് സിപി.എമ്മിനെ പ്രേരിപ്പിക്കുന്നത്. ട്വൻറി-ട്വന്റിയുടെ വിളക്കണയ്ക്കൽ സമരത്തിന് അയൽക്കാരെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ദീപു ക്രൂരമായ മർദ്ദനത്തിന് വിധേയമായതും പിന്നീട് മരിച്ചതും. രാഷ്ട്രീയ എതിരാളികളെ ഇനിയെങ്കിലും ആശയപരമായി നേരിടാൻ സി.പി.എം തയാറാകണമെന്ന് പി.എം.എ സലാം പറഞ്ഞു.

Leave a Reply