സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും യു എ ഇ യും.

ദുബായ് : അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്ന് നടത്തിയ വെർച്വൽ കോൺഫറൻസിൽ ആണ് നിർണായക കരാര് നിലവിൽ വന്നത് . യു എ ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയും, കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും കരാറിൽ ഒപ്പ് വച്ചു. ഇന്ത്യക്കും യു എ ഇക്കും ഇടയിലെ വ്യാപാര ഇടപാട് അഞ്ചു വർഷം കൊണ്ട് നൂറ് ബില്യൺ ഡോളറിൽ എത്തിക്കലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രധാന ലക്‌ഷ്യം . ഇരു രാജ്യങ്ങളും തന്ത്ര പ്രധാന കരാറിലേക്ക് നീങ്ങുകയാണെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ നാഴിക കലാണ് കരാർ ഒപ്പിട്ടതിലൂടെ സാധ്യമായതെന്നും നരേന്ദ്ര മോദിയും ശൈയ്ഖ് മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസം , ഭക്ഷ്യ സുരക്ഷാ , ആരോഗ്യം പ്രതിരോധം , സുരക്ഷ,ഊർജം , കാലാവസ്ഥാ പഠനം , നവ സാങ്കേതിക വിദ്യ , ഉൾപ്പെടെയുള്ള മേഖലകളിൽ പുതിയ കരാറിന്റെ ഗുണം ഉണ്ടാകും . സാമ്പത്തിക പദ്ധതികൾ , സേവനങ്ങൾ എന്നിവയ്ക്ക് ഇന്ത്യ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബൽ മാർക്കറ്റും തമ്മിൽ ധാരണയിൽ എത്തി .സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് പുറമെ അപേഡയും ഡി പി വേർഡും അൽ ദഹ്‌റയും തമ്മിൽ ഭക്ഷ്യ സുരക്ഷ ഇടനാഴി സംബന്ധിച്ച ധാരണ പത്രം ഒപ്പ് വച്ചു . ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനും ഇന്ത്യ യു എ ഇ വെർച്വൽ ഉച്ചകോടി തീരുമാനിച്ചു. അടുത്തിടെ യു എ ഇ ക്ക് നേരെ നടന്ന ഹൂതി അക്രമങ്ങളെ നരേന്ദ്ര മോദി അപലപിച്ചു. കോവിഡ് കാലത്ത് പ്രവാസി ഇന്ത്യക്കാർക്ക് മികച്ച ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തിയതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രത്യേക നന്ദിയും അറിയിച്ചു.

Leave a Reply