എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മൂന്നാമത് വിദ്യാഭ്യാസസ്ഥാപനവും സമർപ്പിക്കപ്പെടുന്നു.

എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മൂന്നാമത് വിദ്യാഭ്യാസ സ്ഥാപനം നാളെ – വ്യാഴം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സംഘടനയുടെ മുപ്പതാം വാർഷിക വേദിയിൽ ആതവനാട് പരിതി സ്വദേശി തയ്യിൽ സൈതലവി ഹാജി കൈമാറിയ 67 സെൻ്റ് സ്ഥലത്താണ് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അക്കാദമി ആരംഭിക്കുന്നത്. എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു ഉൾപ്പടെ അഞ്ച് വർഷത്തെ മത ഭൗതിക പഠനം ഉൾപ്പെടുന്ന റെസിഡൻഷ്യൽ സ്ഥാപനമാണ് ഇവിടെ ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന തുടർപഠനത്തിനും സ്ഥാപനം നേതൃത്വം നൽകും. ഖുർആൻ ഹിഫ്ള് പൂർത്തിയാക്കിയവർക്ക് പ്രവേശനത്തിന് മുൻഗണന. മത്സരപ്പരീക്ഷാ പരിശീലനം, ഭാഷാ പഠനം, സ്കിൽ ഡവലപ്മെൻ്റ് കോഴ്സുകൾ തുടങ്ങി പാഠ്യ പാഠ്യേതര പ്രവൃത്തികളും കോഴ്സിൻ്റെ ഭാഗമാണ്. അടുത്ത അധ്യയന വർഷത്തോടെ ക്ലാസ്സുകൾ ആരംഭിക്കും.
https://www.facebook.com/100044588222715/posts/482260733270197/

Leave a Reply