ചരിത്രത്തിലാദ്യമായി മലയാളി യുടെ സ്റ്റാർട്ടപ്പ് കമ്പനി ബുർജ് ഖലീഫയിൽ മിഴി തെളിഞ്ഞു

ദുബായ് : ഇന്ത്യയിലെതന്നെ ആദ്യത്ത ഫിനാൻഷ്യൽ മാർക്കറ്റ് സ്റ്റഡീസിനു മാത്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ട്. 7 ക്യാപിറ്റൽ ഇൻസ്റ്റിറ്റൂട്ടോഫ് ഫിനാൻഷ്യൽ മാർക്കറ്റ് സ്റ്റഡീസിൻ്റെ ബാനർ ലോഞ്ചിംഗ് വെള്ളിയാഴ്ച രാത്രി 9.10 ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നടന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള യു എ ഇ യിലെ ഏറ്റവും വലിയ ഷെയർമാർക്കറ്റ് ബ്രോക്കർ കമ്പനിയായ – “7 ക്യാപിറ്റൽസാണ് ” ഈ സംരഭം ഒരുക്കുന്നത്. ആദ്യത്തെ ക്യാംപസ് കൊച്ചിയിൽ ഉടൻ പ്രവർത്തനമാരംഭിക്കും.

വിദ്യാർത്ഥികളിൽ സംബാദ്യ ശീലം, സുരക്ഷിത നിക്ഷേപം, എന്നിവയുടെ വരുംകാല സാധ്യതയും പുതിയൊരു തൊഴിൽ മേഘല കെട്ടിപ്പടുക്കുവാനും യുവതലമുറയെ പ്രപ്തരാക്കുകയുമാണ് ഇതിനാൽ കമ്പനി ലക്ഷ്യമിടുന്നത്.

യുവാക്കൾക്ക് അനന്തസാധ്യതകളുള്ള പുതിയൊരു തൊഴിൽ സംസ്കാരം പരിചയപ്പെടുത്തുന്നതിനോടൊപ്പം മികച്ച നേട്ടം കൈവരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തിറങ്ങുന്ന യുവതീ,യുവാക്കൾക്ക് വിദേശ പ്ലേസ്മെൻ്റ് വഴി ജോലി ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ പ്രക്യാപിത ലക്ഷ്യമെന്ന് ” സെവൻ ക്യാപിറ്റൽ സി ഇ ഒ മുഹമ്മദ് ഷഹീൻ പറഞ്ഞു.

പല രാജ്യങ്ങളിൽ നിന്നായി പ്രത്യേകം ക്ഷണിക്കപ്പെട്ട 500 ഓളം അതിഥികൾക്ക് പുറമെ ആയിരങ്ങളാണ് ബുർജ് ഖലീഫയിൽ 7 ക്യാപിറ്റൽസിൻ്റെ പുതിയ സംരഭമായ സെവൻ ക്യാപിറ്റൽ ഇൻസ്റ്റിറ്റൂട്ടോഫ് ഫിനാൻഷ്യൽ മാർക്കറ്റ് സ്റ്റഡീസിൻ്റെ ബാനർ ലോഞ്ചിംഗ് കാണാനെത്തിയത്.
ബീം മീഡിയ അഡ്വർടൈസിംഗ് കമ്പനിയാണ് 7 ക്യാപിറ്റൽസിന് വേണ്ടി ബുർജ് ഖലീഫയിൽ ബാനർ പ്രൊജക്ഷൻ സംഘടിപ്പിച്ചത്.

Leave a Reply