പഞ്ചായത്തിന് സൗജന്യമായി കളിസ്ഥലം വിട്ടുനൽകി മുസ്ലിം ലീഗ് നേതാവ്‌

അത്തോളി: സ്വന്തമായി മൈതാ നമില്ലാത്ത പഞ്ചായത്തിന് സൗജന്യമായി കളിസ്ഥലം വിട്ടു നൽകി മുസ്ലിം ലീഗ് നേതാവ് സാജിദ് കോറോത്ത് കായിക പ്രേമികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കി. വേളൂരിലെ സംസ്ഥാന പാതയിൽ നിന്ന് 200 മീറ്ററകലെ കിഴക്കയിൽ മീത്തലാണ് കളിസ്ഥലം. നിലവിൽ നിരപ്പാക്കി കളി ക്കാൻ സൗകര്യപ്പെടുത്തിയ സഥലമാണ് പഞ്ചായത്തിനു കൈമാറുന്നത്. ഈ സ്ഥലത്തേക്കുള്ള റോഡും സാജിദ് വിട്ടു നൽകും.

സി.എച്ച്.മുഹമ്മദ് കോയയുടെ പേരിൽ 6 മാസത്തിനുള്ളിൽ പഞ്ചായത്തിന്റെ കളിസ്ഥലം ആരംഭിക്കുമെന്നും സാഗി പദ്ധതിയിൽപ്പെടുത്തി കൂടുതൽ കായിക പരിപാ ടികൾ ഇവിടെ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും പഞ്ചായത്ത്
പ്രസിഡന്റ് ഷീബ രാമചന്ദ്രൻ പറഞ്ഞു. റജിസ്‌ട്രേഷൻ നടപടികൾക്കു ശേഷം കളിസ്ഥലത്തേക്ക് റോഡും നിർമിക്കും.

കളിസ്ഥലം നിർമിക്കുന്നതിനുള്ള 1.11 ഏക്കർ സ്ഥലത്തിന്റെ സമ്മതപത്രം സഥലം ഉടമയായ സാജിദ് കോറോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രനു കൈമാറി. ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും പ്രവാസിയുമായ സാജിദ് കോറോത്ത് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണ് പഞ്ചായത്തിന് കൈമാറിയത്.

Leave a Reply