ദുബായ് : അഞ്ചാമത് മാസ്റ്റർ വിഷന്‍ എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമ-കലാ-സാമൂഹ്യരംഗത്തെ പ്രമുഖർക്കാണ് ഇത്തവണയും പുരസ്കാരങ്ങള്‍. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നുമുള്‍പ്പടെ മാധ്യമ മേഖലയില്‍ നിന്ന് 11 പേർക്കാണ് പുരസ്കാരം നല്‍കുന്നത്. ദർശന ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന സഫലീയാത്രയുടെ 600 മത് എപിസോഡിന്റെ ആഘോഷ പരിപാടിയും പുരസ്കാര ദാനവും മാർച്ച് 19 ന് നടക്കും. സഫലമീ യാത്രയുടെ ആദ്യ അധ്യായത്തില്‍ അതിഥിയായി എത്തിയ ജോയ് ആലുക്കാസിനെ ചടങ്ങില്‍ ആദരിക്കും. ജസ്റ്റിസ് കമാല്‍ പാഷയാണ് വിശിഷ്ടാതിഥി.
മാധ്യമ പ്രവർത്തകരായ പ്രമോദ് രാമന്, പിജി സുരേഷ് കുമാർ, ഡോ അരുണ്‍കുമാർ, സ്മൃതി പരുത്തിക്കാട്,അഭിലാഷ് ജോണ്‍,അപർണ സെന്‍, ഹാഷ്മി താജ് ഇബ്രാഹിം,അരുണ്‍ സിംഗ്, അലി അല്‍ ഷൗക്ക്, മസ്ഹർ ഫാറൂഖി, നവാല്‍ അല്‍ റമാഹി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

കലാമേഖലയില്‍ നിന്ന് സംവിധായകന് ലാല്‍ ജോസ്,സുരാജ് വെഞ്ഞാറമൂട്,നിമിഷ സജയന്, നേഹാ സക്സേന,മിഥുന് രമേഷ്, സ്വാസിക, സെന്തില്‍ ഗണേഷ്-രാജലക്ഷ്മി, നിത്യാ മാമന്,നഞ്ചിയമ്മ, ഷോബി തിലകന്,വൈഷ്ണവ് ഗിരീഷ് എന്നിവർക്കും പുരസ്കാരമുണ്ട്
ഇത് കൂടാതെ ഫ്രാന്‍സിസ് ടി മാവേലിക്കര, രജനി മേലൂർ,അനില്‍ കുര്യത്ത്,മുഹാദ് വെമ്പായം എന്നിവർക്കും പുരസ്കാരമുണ്ട്.
സാമൂഹിക മേഖലയില്‍ ഡോ ലത്തീഫ അല്‍ നുഐമി, മസൗദ് അല്‍ റയീസി, ജാസ്മിന് ഷറഫ്, ഡോ എസ് പി സിംഗ് ഒബ്രോയി എന്നിവരും പുരസ്കാരത്തിന് അർഹരായി. ദുബായിലെ അല്‍ നാസർ ലെഷർ ലാന്റില്‍ മാർച്ച് 19 ന് പുരസ്കാര ദാനം നടക്കുമെന്ന് മാസ്റ്റർ വിഷന്‍ മാനേജിംഗ് ഡയറക്ടർ എം എം റഫീക് വാർത്താസമ്മേളത്തില്‍ വ്യക്തമാക്കി.

എലൈറ്റ് ഗ്രൂപ്പ് എംഡി ആർ ഹരികുമാർ, സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരി, എയർ മാസ്റ്റർ എം ഡി ഫിറോസ് അബ്ദുളള, വൈറ്റ് ഫീല്‍ഡ് ഗ്രൂപ്പ് പ്രതിനിധി ബിനോയ് വർഗീസ് എന്നിവരും വാർത്താസമ്മേളത്തില്‍ സന്നിഹിതരായിരുന്നു.
