ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് യുഎഇയിലും ഇന്ത്യയിലുമായി 9 പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. ജനുവരി 29ന് യുഎഇയില്‍ തുറന്ന 6 ഷോറൂമുകളില്‍ 3 എണ്ണം പുതിയ ദുബൈ ഗോള്‍ഡ് സൂഖ് എക്സ്റ്റന്‍ഷന്‍ പ്രൊജക്റ്റിലായിരുന്നു. ഷാര്‍ജ സിറ്റി സെന്റര്‍ അല്‍ സാഹിയ, ഷാര്‍ജ ലുലു മുവൈല, ജബല്‍ അലി ക്രൗണ്‍ മാള്‍ എന്നിവിടങ്ങളില്‍ ഓരോ ഷോറൂം വീതവും പ്രവര്‍ത്തനമാരംഭിച്ചു.
ദുബൈ ഗോള്‍ഡ് സൂഖ് എക്സ്റ്റന്‍ഷന്‍ പ്രൊജക്റ്റിലെ പുതിയ ഷോറൂമുകള്‍, ഇഥ്റ ദുബൈ സിഇഒ ഇസ്സാം ഗലദാരി, ഡിഇഡി ബിസിനസ് രജിസ്ട്രേഷന് ഡയറക്ടര്‍ ഇന്‍ ബിആര്‍എല്‍ വലീദ് അബ്ദുല്‍ മാലിക് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ലുലു മുവൈലയിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂം മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ സി.മായിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ അല്‍സാഹിയ സിറ്റി സെന്റര്‍ ഷോറൂം സിറ്റി സെന്റര്‍ അല്‍ സാഹിയ സീനിയര്‍ മാള്‍ മാനേജര്‍ മുഹമ്മദ് അല്‍ റഈസും, ക്രൗണ്‍ മാള്‍, ജബല്‍ അലി, ദുബൈ എന്നിവിടങ്ങളിലെ ഷോറൂമുകള്‍ മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി അഹമ്മദും ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് ടീം അംഗങ്ങള്‍, അഭ്യുദയ കാംക്ഷികള്‍, മറ്റു വിശിഷ്ട വ്യക്തികള്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു.
”ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ റീടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് തുടരുകയും, ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന രീതിയില്‍ വൈവിധ്യമാര്‍ന്ന ഉല്പന്ന ശ്രേണിയും സേവനങ്ങളും ഉറപ്പുകളും വിന്യസിച്ചുകൊണ്ട് പുതിയ വിപണികളിലേക്ക് ഗ്രൂപ് പ്രവേശിക്കുകയും ചെയ്യുമെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി അഹമ്മദ് വ്യക്തമാക്കി. ബ്രാന്‍ഡിന് ലഭിച്ച സ്വീകാര്യതയും രക്ഷാകര്‍തൃത്വവും ആഗോള തലത്തില്‍ ഒന്നാം നിര ജ്വല്ലറി റീടെയിലര്‍ ആവാനുള്ള വിപുലീകരണ പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണെന്നും എം.പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഗോള്‍ഡ് സൂഖ് എക്സ്റ്റന്‍ഷന്‍ പ്രൊജക്റ്റിലെ പുതിയ ഷോറൂമുകള്‍ ദുബൈ ഗോള്‍ഡ് സൂഖിലെ ബ്രാന്‍ഡിന്റെ റീടെയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതാണ്. ഇതോടെ, ഈ പ്രദേശത്തെ മൊത്തം ഷോറൂമുകളുടെ എണ്ണം 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തോടെ 7 ആയി ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുക്കാന്‍ ദശലക്ഷത്തിലധികം ഡിസൈനുകള്‍, 30ലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍, വാലെ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഈ ഷോറൂമുകളുടെ പ്രത്യേകതയാണ്. ഗോള്‍ഡ് സൂഖിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമുകള്‍ 50ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു എക്സ്ക്ളൂസിവ് വെഡന്നുിംഗ് ജ്വല്ലറി ലോഞ്ചും ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ആഭരണങ്ങള്‍ ഇഷ്ടാനുസൃതം രൂപകല്പന ചെയ്യാനുളള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.
ദുബൈയിലെ ജ്വല്ലറി വ്യാപാരത്തിന്റെ കേന്ദ്ര സ്ഥാനമാണ് ദുബൈ ഗോള്‍ഡ് സൂഖിനുള്ളത്. ഈ മേഖലയില്‍ ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാക്കുന്നത് ഏറെ സന്തോഷം നല്‍കുന്നതായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.പി ഷംലാല്‍ അഹമ്മദ് പറഞ്ഞു. താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ജ്വല്ലറി ഷോപ്പിംഗ് അനുഭവം പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്ന ഗോള്‍ഡ് സൂഖ് എക്സ്റ്റന്‍ഷന്‍ പ്രൊജക്റ്റില്‍ 3 പുതിയ ഷോറൂമുകള്‍ തുറക്കുന്നത് കൂടുതല്‍ സന്തോഷകരമാണെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ തുറന്നിരിക്കുന്ന 9 ഷോറൂമുകളിലും സ്വര്‍ണത്തിലും വജ്രത്തിലുമുള്ള അതിമനോഹര ആഭരണങ്ങളുടെ മികച്ച ശേഖരമാണ് അവതരിപ്പിച്ചിരിക്കുന്നത്. 18, 22, 24 കാരറ്റുകളില്‍ നൈപുണ്യത്തോടെ തയാറാക്കിയ ആഭരണങ്ങളുടെ കമനീയ ശേഖരത്തിന്റെ പ്രദര്‍ശനം ഈ ഷോറൂമുകളില്‍ ലഭ്യമാണ്. പരമ്പരാഗത, ആധുനിക ഡിസൈനുകളില്‍ ഒരുക്കിയ ലെയ്റ്റ് വെയ്റ്റ്, ഡെയ്ലി വെയര്‍, ബ്രൈഡല്‍ ജ്വല്ലറി ആഭരണങ്ങളുടെ അതുല്യ ശേഖരവും ഈ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
അടുത്ത കാലത്തായി ആഗോള തലത്തില്‍ ഇന്ത്യന്‍ ആഭരണങ്ങളെ കൂടുതല്‍ സ്വീകാര്യവും വിശ്വാസയോഗ്യവുമാക്കുന്നതില് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി അബ്ദുല്‍ സലാം പറഞ്ഞു.
അതത് രാജ്യങ്ങളിലെ പൗരന്മാരെയും മറ്റ് ഇന്ത്യന്‍ ഇതര ഉപഭൂഖണ്ഡത്തിലെ ആഭരണ പ്രേമികളെയും ലക്ഷ്യമിട്ട് മികച്ച ഷോപ്പിംഗ് അനുഭവമാണ് തങ്ങള്‍ ഒരുക്കുന്നതെന്നും എല്ലാ പുതിയ ഷോറൂമുകളിലും സുതാര്യത, വിശ്വാസ്യത, ഗുണനിലവാരം, മികച്ച സേവനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളെ വിലമതിക്കുന്നതോടൊപ്പം ഉപയോക്താക്കള്‍ക്ക് ലോകോത്തര ജ്വല്ലറി ഷോപ്പിംഗ് അനുഭവം ആസ്വദിക്കാനുമാകുമെന്ന് ഉറപ്പുണ്ടെന്നും കെ.പി അബ്ദുല്‍ സലാം വ്യക്തമാക്കി.
ഇന്ത്യയില്‍ എച്ച്എസ്ആര്‍ ലേ ഔട്ട്, ബെംഗളൂരു, ഛത്തീസ്ഗഢിലെ റായ്പൂര്‍, പൂനെയിലെ ഹഡപ്സര്‍ എന്നിവിടങ്ങളിലാണ് 3 പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. സ്വര്‍ണം, വെള്ളി, പ്ളാറ്റിനം, വജ്രം എന്നിവയില്‍ നിര്‍മിച്ച ഏറ്റവും പുതിയ ശേഖരവും പരിശീലനം സിദ്ധിച്ച ആഭരണ വിദഗ്ധരും ഉള്‍പ്പെടുന്ന ഈ ഷോറൂമുകള്‍ അതിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും വേറിട്ട ഷോപ്പിംഗ് അനുഭൂതി സമ്മാനിക്കും.
മലബാര്‍ ഗ്രൂപ് 1993ല്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യയിലും വിദേശത്തുമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അതിന്റെ ലാഭത്തിന്റെ 5% വിനിയോഗിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, ഭവന പദ്ധതി, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ഗ്രൂപ് ഊന്നല്‍ നല്കുന്ന മേഖലകള്‍.
10 രാജ്യ ങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 280ലധികം ഔട്ലെറ്റുകളുടെ ശക്തമായ റീടെയില്‍ ശൃംഖലയുള്ള ആഗോള തലത്തിലെ മുന്‍നിര ജ്വല്ലറി റീടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സമീപ ഭാവിയില്‍ ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്ന് സാരഥികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.