മൗലികാവകാശം നിഷിദ്ധമോ

ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഒരുപാട് മതങ്ങളും ആചാരങ്ങളും നിലകൊള്ളുന്ന ഈ രാജ്യത്ത് മതാചാരങ്ങൾ ആയാലും അനുഷ്ഠാനങ്ങൾ ആയാലും ഓരോ പൗരന്റെയും മൗലികാവകാശമാണ്. ഏതെങ്കിലും ഒരു മതത്തെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ലെന്നും അതേസമയം വ്യക്തികൾക്ക് മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുമതിയുണ്ട് എന്നും ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട്.

കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി റിസാ നഹാനക്ക് പ്രതികരിക്കേണ്ടി വന്നത് അവളുടെ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു. വസ്ത്രധാരണ ഓരോ പൗരന്റെയും മൗലികാവകാശമാണ് അത് രാജ്യത്തിൻറെ ഭരണഘടനയിൽ ഉള്ളതാണ്. ഇന്ത്യൻ ഭരണഘടനയും ഭരണ രീതികളും ഓരോ കാലഘട്ടത്തിലും തിരുത്തിയും കൂട്ടിച്ചേർത്തും മാറി കൊണ്ടിരിക്കുകയാണ്. ജാതിമതഭേദമന്യേ നിലകൊള്ളുന്ന ഇന്ത്യയിൽ വസ്ത്രധാരണയുടെ പേരിൽ ഒരു മതത്തെയും മനുഷ്യനെയും വിവേചനപരമായി കാണുന്നത് വളരെയധികം മ്ലേചകരമായ കാര്യമാണ്. വസ്ത്രധാരണ എന്നത് ഓരോ മനുഷ്യന്റെയും താല്പര്യവും അവരുടെ തീരുമാനവുമാണ്. എങ്ങനെ ധരിക്കണം എന്ത് ധരിക്കണം എന്നുള്ളതും അവരുടെ സ്വാതന്ത്ര്യമാണ്.

എസ് പി സി യൂണിഫോം മതേതര നിലപാടിന് തിരിച്ചടിയാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദങ്ങൾ. ഇതിനെതിരെയാണ് റിസ ശബ്ദമുയർത്തിയത്. ഹിജാബും ഫുൾസ്ലീവും ധരിച്ചതായിരുന്നു വിവാദത്തിലേക്കെത്തിച്ചത്. ഇത് ഡ്രസ്സ് കോഡിനെതിരാണെന്നും ഇങ്ങനെ അനുവദിക്കില്ലെന്നും ടീച്ചർ പറഞ്ഞതിനെതിരെയാണ് ഹർജി നൽകിയത്. ഈ വസ്ത്രധാരണ മതപരമായ തൻറെ താൽപര്യമാണ്. ഇത് നിർവഹിക്കാൻ ഭരണഘടനയുടെ 25 ആം വകുപ്പ് പ്രകാരം നൽകുന്ന അവകാശത്തിൻറെ നിഷേധമാണെന്നും വാദിച്ചുകൊണ്ട് റിസ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. ഈ ആവശ്യം സർക്കാരിനെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. ഇപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ഹിജാബും ഫുൾസ്ലീവും ധരിക്കാൻ പാടില്ല എന്ന് സർക്കാർ ഉത്തരവിറക്കിയത്.

പോലീസിന്റെതുപോലെ തന്നെയുള്ള പരിശീലനങ്ങളും യൂണിഫോമുമാണ് എസ് പി സി യിൽ നൽകുന്നത്. എന്നാൽ എസ്പിസി ഒരു സഹപാഠി സന്നദ്ധ പ്രവർത്തനം ആണ് നിർബന്ധിത വിദ്യാഭ്യാസ പരിപാടി അല്ല എന്നാണ് സർക്കാർ ഓർഡറിൽ രേഖപ്പെടുത്തിയത്. ഈ നിയമം അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗത്തോടുള്ള ചെറുത്തുനിൽപ്പ്, എന്നിവയോടുള്ള ആദരവ് വളർത്തിയെടുക്കാനും

വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ വേണ്ടിയുള്ള ലക്ഷത്തിനാണ് ഈ പദ്ധതി ആരംഭിച്ചത് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിൽ ഈ സംവിധാനത്തിന് ഭാഗമായ 10-12 ശതമാനം ഉള്ള മുസ്ലിം വിദ്യാർഥികൾ ആരും ഉന്നയിക്കാത്ത ആവശ്യമായതു കൊണ്ട് ഇത് തള്ളേണ്ടതാണ് എന്നാണ് എസ് പി സി യുടെ അഡീഷണൽ നോഡൽ ഓഫീസർ ബോധിപ്പിച്ചത്. ഈ ആവശ്യം അനുവദിച്ചാൽ സമാനമായ ആവശ്യങ്ങൾ വീണ്ടും വരുമെന്നുള്ളത് കൊണ്ടും സംസ്ഥാന സർക്കുലറിനെ ബാധിക്കും എന്നുള്ളതും കൊണ്ട് അപേക്ഷ തളളുന്നു എന്നാണ് സർക്കാർ ജനുവരി 21ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞത്.

ഒരു വ്യക്തിയുടെ മതാചാരം ഒരിക്കലും മറ്റൊരു വ്യക്തിയിലും ഒരു രീതിയിലും ബാധിക്കാത്ത വിശ്വാസാചരണം എങ്ങനെ സർക്കാർ സർക്കുലറുകളെ ബാധിക്കുക? എങ്ങനെ ഇതൊരു ഒരു ജനാധിപത്യപരമായ ഉത്തരവായി തീരുന്നത്?. മതങ്ങളാൽ നിറഞ്ഞ ഭൂരിപക്ഷം മതവിശ്വാസികൾ തിങ്ങിത്താമസിക്കുന്ന ഇന്ത്യ രാജ്യത്ത് മത ചിഹ്നങ്ങളും ആചാരങ്ങളും ഒഴിവാക്കിയെങ്കിലെ ഒരാൾക്ക് പൊതുരംഗത്ത് മനുഷ്യ സ്നേഹത്തോടെ ഉത്തരവാദിത്വ ബോധത്തോടുകൂടി ഉള്ള പൗരൻ ആയി പ്രവർത്തിക്കാൻ ആവുക എന്ന് പറയുക. എസ് പി സി എന്നത് എല്ലാതരത്തിലും വിദ്യാഭ്യാസപരമായ ശാരീരികമായും എസ് പി സി യിൽ യോഗ്യത നേടുമ്പോൾ പോലും അവളുടെ മതം ആചരിക്കുന്ന വസ്ത്ര ധാരണയുടെ പേരിൽ അവളോട് മാറി നിൽക്കാൻ ആവശ്യപ്പെടണമെണമോ! അങ്ങനെ ആവശ്യപ്പെടുന്നത് മതപരമായ വിവേചനം ആയി മാറുകയാണെന്നും അഭിഭാഷകനായ അമീർ ഹസ്സൻ പറയുകയുണ്ടായി. മുസ്ലിം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയും അംഗീകരിച്ചുംകൊണ്ടുള്ള ഉത്തരവിനെ ആയിരുന്നു റിസാ നിഹാന സർക്കാറിൽ നിന്ന് ചോദിച്ചത്.

സർക്കാർ ഉത്തരവ് പ്രതികൂലമായി വന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും. സിഖുകാർ തലപ്പാവ് അലങ്കരിക്കാനും താടി വെക്കാനും അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമായി ഇന്ത്യയിൽ അനുവദിക്കുന്നുണ്ട്, അതെന്തുകൊണ്ട് എന്ന് റിസ നഹാൻ ചോദിച്ചു. അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ പോലീസ് സൂപ്രണ്ടും അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറും പരാജയപ്പെട്ടു. അനുവദനീയമായി സർക്കാർ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ഒന്നിലും ജീവനക്കാരിൽ മതപരമായ ഒരു സൂചനകളും പ്രകടമാക്കികൂടാ എന്നാണ് സർക്കാർ ഉന്നയിക്കുന്നത്. ഇന്ന് മനുഷ്യന്റെ അവകശങ്ങൾ നേടിയെടുക്കുമ്പോൾ മറ്റു ചിലർ അവകാശങ്ങൾ നിഷേധിക്കപ്പെടുകയുമായി തീരുന്നു.

അവകാശ നിഷേധം കർണാടകയിൽ ആവർത്തിക്കപ്പെടുമ്പോൾ

കഴിഞ്ഞ മാസത്തിനിടെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദത്തിന് സാക്ഷ്യം വഹിച്ചിക്കുന്നത് കർണാടക തീരദേശ ജില്ലയായ ഉഡുപ്പിയിലെ അഞ്ച് കോളേജുകളാണ്.
ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഉഡുപ്പി ജില്ലയിലെ മറ്റൊരു കോളേജിനെ തൊട്ടുണർത്തുന്നത് ഫെബ്രുവരി നാലിന്. ഹിജാബ് ധരിച്ച 12 വിദ്യാർത്ഥികളെയും കാവി ഷാൾ ധരിച്ച 150 ആൺകുട്ടികളെയും ബൈന്ദൂരിലെ ഗവൺമെന്റ് പിയു കോളേജിലെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും അവർ ശരിയായ യൂണിഫോം ധരിക്കണമെന്നും പ്രിൻസിപ്പൽ നിർബന്ധിപ്പിക്കുകയുണ്ടായി.

‌‌‌‌‌ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ഒരു വിഭാഗം മുസ്ലീം പെൺകുട്ടികൾ ശഠിക്കുന്നത് തങ്ങളുടെ മതപരമായ അവകാശമാണെന്നും ചില ഹിന്ദു ആൺകുട്ടികൾ കാവി ഷാൾ ധരിച്ച് പെൺകുട്ടികളാണെങ്കിൽ ഷാൾ ധരിക്കുന്നത് തുടരുമെന്ന് വാദിക്കുന്നതുമാണ് തർക്കം. പിന്നീട് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുകയുണ്ടായി.
‌‌‌‌ ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് ഫോർ ഗേൾസും കുന്ദാപുരയിലെ ഗവൺമെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജും ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് വിഷയം കർണാടക ഹൈക്കോടതിയിലെത്തിയത്.

തർക്കം പിന്നീട് മറ്റ് കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു.
സർക്കാർ കോളേജുകളിൽ യൂണിഫോം നിർബന്ധമല്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നതെങ്കിലും, പ്രാദേശിക എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ചില കോളേജ് വികസന സമിതികൾ ഡ്രസ് കോഡ് വേണമെന്ന് നിർബന്ധിക്കുന്നതാണ് വിവാദമായത്. ഡ്രസ് കോഡ് പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply