ശാദുലി സാഹിബ് സംശുദ്ധ രാഷ്ട്രീയത്തിന്റെ മായാത്ത മുദ്ര: ദമ്മാം നാദാപുരം മണ്ഡലം കമ്മിറ്റി.

ദമ്മാം മുൻ എംഎസ്എഫ് സ്റ്റേറ്റ് പ്രസിഡന്റും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ പി ശാദുലി സാഹിബിന്റെ നിര്യാണത്തിൽ സൗദി കെഎംസിസി ദമ്മാം നാദാപുരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു
മുസ്ലിംലീഗ് പ്രസ്ഥാനത്തെ കോഴിക്കോട് ജില്ലയിൽ കരുത്തുറ്റ സംഘ ശക്തിയാക്കി വളർത്തി കൊണ്ട് വന്നതിൽ മുഖ്യപങ്ക് വഹിച്ച പ്രിയപ്പെട്ട നേതാവിനെയാണ് നാട്ടിന് നഷ്ടമായതെന്ന് സൗദി കെഎംസിസി മണ്ഡലം നേതാക്കളായ ഫൈസൽ കൊടുമ പോക്കർ തെക്കയിൽ അജ്മൽ മദനി ടി എം ജമാൽ
ഷൗക്കത്ത്‌ വാണിമേൽ
സക്കീർ വാണിമേൽ
അഫ്സൽ നാദാപുരം
മജീദ്‌ കുളങ്ങരത്തായ എന്നിവർ അനുശോചിച്ചു.

Leave a Reply