രണ്ട് നേതാക്കളുടെ വേർപാട് സൃഷ്ടിച്ച ദു:ഖസാന്ദ്രമായൊരു സന്ദർഭമാണിത്: സാദിഖലി തങ്ങൾ

രണ്ട് നേതാക്കളുടെ വേർപാട് സൃഷ്ടിച്ച ദു:ഖസാന്ദ്രമായൊരു സന്ദർഭമാണിത്.മുസ്‌ലിം ലീഗ് നേതാവും മലപ്പുറം നിയമസഭാംഗവുമായിരുന്ന എ. യൂനുസ് കുഞ്ഞു സാഹിബും മുസ്ലിം ലീഗ് നേതൃ നിരയിലെ ആശയപരമായ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകർന്ന പി. ശാദുലി സാഹിബുമാണ് വേർപിരിഞ്ഞത്.ആദർശ നിഷ്ഠയാലും കർമരംഗത്തെ ഊർജ്വ സ്വലതയാലും നിറഞ്ഞു നിന്നിരുന്ന രണ്ടു പേരും വിവിധ മേഖലകളിൽ സാമുദായിക ഔന്നിത്യത്തിനും മുസ്ലിം ലീഗ് രാഷ്ട്രീയ മുന്നേറ്റത്തിനും വേണ്ടി പ്രവർത്തിച്ചു.

യൂനുസ് കുഞ്ഞ് സാഹിബ് തെക്കൻ മേഖലയിൽ സജീവമായ കാലത്തു തന്നെയാണ് മലബാർ മേഖലയിൽ ശാദുലി സാഹിബും കർമ്മനിരതനായിരുന്നത്.സംഘടനാ രംഗത്തും നിയമസഭാംഗം എന്ന നിലയിലും കഴിവുതെളിയിച്ച യൂനുസ് കുഞ്ഞു സാഹിബ് തന്റെ സമ്പത്തും സമയവും സമുദായത്തിനു വേണ്ടി കൂടി ചെലവഴിച്ചു.കാരുണ്യ പ്രവർത്തന രംഗത്തും അദ്ദേഹം ആത്മാർത്ഥമായി സേവനം ചെയ്തു.

തന്റെ സർഗാത്മകമായ കഴിവിനെ മുസ്ലിംലീഗിനു വേണ്ടി ഉപയോഗപ്പെടുത്തി ശാദുലി സാഹിബ്.രാഷ്ട്രീയ പരിസരത്ത് ആത്മീയമായ വെളിച്ചം പകർന്നു നൽകുന്ന എഴുത്തും പ്രസംഗങ്ങളും അദ്ദേഹം നിർവ്വഹിച്ചു.രാഷ്ട്രീയവും ആത്മീയവുമായ നിരവധി രചനകൾ നിർവ്വഹിച്ച അദ്ദേഹം സമൂഹത്തിനു മുന്നിൽ വിവിധ വിഷയങ്ങളിൽ ഗ്രന്ഥങ്ങളും സമർപ്പിച്ചു.തങ്ങളുടെ ചുറ്റുപാടുകൾക്ക് അനിവാര്യമായ കാര്യങ്ങളിൽ ചിന്തയും കർമ്മവും സമർപ്പിച്ച് കടന്നുപോയ രണ്ടു നേതാക്കളുടേയും കർമ്മങ്ങൾക്കുള്ള പ്രതിഫലം പരലോക ജീവിതത്തിൽ ജഗം നിയന്താവ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

Leave a Reply