മൗലികാവകാശം നിഷിദ്ധമോ?

രാജ്യത്തിൻറെ ഭരണഘടനയിൽ ഉറപ്പു നൽകുന്നതാണ് ഓരോ പൗരന്റെയും വസ്ത്രധാരണ. അത് അവരുടെ മൗലികാവകാശമാണ് എസ് പി സി യൂണിഫോം കേരള സർക്കാർ മതേതര നിലപാടിനെ തിരിച്ചടിയാകുമെന്ന് കേന്ദ്രസർക്കാരും. കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ റിസ നിഹാനാണ് ഇതിനെതിരെ ശബ്ദമുയർത്തിയത്.

എസ്പിസിയിൽ ചേർന്നതിനു ശേഷം ടീച്ചർ കാഡറ്റ് യൂണിഫോമിൽ ഫോട്ടോ അയക്കാൻ നിർദ്ദേശിച്ചു. ഹിജാബും ഫുൾസ്ലീവ് ധരിച്ചായിരുന്നു ഫോട്ടോയിൽ നിന്നത്. ഇത് ഡ്രസ്സ് കോഡിനെതിരാണെന്നും ഇങ്ങനെ അനുവദിക്കില്ലെന്നും ടീച്ചർ പറഞ്ഞു. ഈ വസ്ത്രധാരണ മതപരമായ തൻറെ ബാധ്യതയാണെന്നും എന്നും നിർവഹിക്കാൻ ഭരണഘടനയുടെ 25 ആം വകുപ്പ് പ്രകാരം നൽകുന്ന അവകാശത്തിൻറെ നിഷേധമാണെന്നും വാദിച്ചുകൊണ്ട് വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചു.

ഈ ആവശ്യം സർക്കാരിനെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. ഇപ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ഹിജാബും ഫുൾസ്ലീവും ധരിക്കാൻ പാടില്ല എന്ന് സർക്കാർ ഉത്തരവിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന കേരള പോലീസിൻറെ സംരംഭമാണ് എസ്പിസി. പോലീസിന്റെതുപോലെ തന്നെയുള്ള പരിശീലനങ്ങളും യൂണിഫോമുമാണ് എസ് പി സി യിൽ നൽകുന്നത്. എന്നാൽ എസ്പിസി ഒരു സഹപാഠി സന്നദ്ധ പ്രവർത്തനം ആണ് നിർബന്ധിത വിദ്യാഭ്യാസ പരിപാടി അല്ല എന്നാണ് സർക്കാർ ഓർഡറിൽ രേഖപ്പെടുത്തിയത്. ഈ നിയമം അച്ചടക്കം, പൗരബോധം, സമൂഹത്തിലെ ദുർബല വിഭാഗത്തോടുള്ള ചെറുത്തുനിൽപ്പ്, എന്നിവയോടുള്ള ആദരവ് വളർത്തിയെടുക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ വേണ്ടിയുള്ള ലക്ഷത്തിനാണ് ഈ പദ്ധതി ആരംഭിച്ചത് എന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ കാലഘട്ടങ്ങളിൽ ഈ സംവിധാനത്തിന് ഭാഗമായ 10-12 ശതമാനം ഉള്ള മുസ്ലിം വിദ്യാർഥികൾ ആരും ഉന്നയിക്കാത്ത ആവശ്യമായതു കൊണ്ട് ഇത് തള്ളേണ്ടതാണ് എന്നാണ് എസ് പി സി യുടെ അഡീഷണൽ നോഡൽ ഓഫീസർ ബോധിപ്പിച്ചത്. ഈ ആവശ്യം അനുവദിച്ചാൽ സമാനമായ ആവശ്യങ്ങൾ വീണ്ടും വരുമെന്നുള്ളത് കൊണ്ട് സംസ്ഥാന സർക്കുലറിനെ ബാധിക്കും എന്നുള്ളതു കൊണ്ട് അപേക്ഷ തളളന്നു എന്നാണ് സർക്കാർ ജനുവരി 21ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞത്.

ഒരുപാട് മതങ്ങളും ആചാരങ്ങളും ഉള്ള രാജ്യമാണ് ഇന്ത്യ. മതാചാരങ്ങളാആയാലും അനുഷ്ഠാനങ്ങളായാലും അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. ഏതെങ്കിലും ഒരു മതത്തെയോ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും അതേസമയം വ്യക്തികൾക്ക് മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുമതി ഉണ്ടെന്നും ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ മതാചാരം ഒരിക്കലും മറ്റൊരു വ്യക്തിയിലും ഒരു രീതിയിലും ബാധിക്കാത്ത വിശ്വാസാചരണം എങ്ങനെ സർക്കാർ സർക്കുലറുകളെ ബാധിക്കുക? എങ്ങനെ ഇതൊരു ഒരു ജനാധിപത്യപരമായ ഉത്തരവായി തീരുന്നത്?.

മതങ്ങളാൽ നിറഞ്ഞ ഭൂരിപക്ഷം മതവിശ്വാസികൾ തിങ്ങിത്താമസിക്കുന്ന ഇന്ത്യ രാജ്യത്ത് മത ചിഹ്നങ്ങളും ആചാരങ്ങളും ഒഴിവാക്കിയെങ്കിലെ ഒരാൾക്ക് പൊതുരംഗത്ത് മനുഷ്യ സ്നേഹത്തോടെ ഉത്തരവാദിത്വ ബോധത്തോടുകൂടി ഉള്ള പൗരൻ ആയി പ്രവർത്തിക്കാൻ ആവുക എന്ന് പറയുക. എസ് പി സി എന്നത് എല്ലാതരത്തിലും വിദ്യാഭ്യാസപരമായ ശാരീരികമായും എസ് പി സി യിൽ യോഗ്യത നേടുമ്പോൾ പോലും അവളുടെ മതം ആചരിക്കുന്ന വസ്ത്ര ധാരണയുടെ പേരിൽ അവളോട് മാറി നിൽക്കാൻ ആവശ്യപ്പെടണമെണമോ! അങ്ങനെ ആവശ്യപ്പെടുന്നത് മതപരമായ വിവേചനം ആയി മാറുകയാണ് എന്നിങ്ങനെ അഭിഭാഷകനായ അമീർ ഹസ്സൻ പറയുകയുണ്ടായി.

മുസ്ലിം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയും അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിനെ ആയിരുന്നു റിസാ നിഹാന സർക്കാറിൽ നിന്ന് ചോദിച്ചത്. സർക്കാർ ഉത്തരവ് പ്രതികൂലമായി വന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് അവൾ മാധ്യമങ്ങളോട് പറഞ്ഞത്. സിഖുകാർ തലപ്പാവ് അലങ്കരിക്കാനും താടി വെക്കാനും അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമായി ഇന്ത്യയിൽ അനുവദിക്കുന്നുണ്ട് അതെന്തുകൊണ്ട് എന്ന് റിസ നഹാൻ ചോദിച്ചു. അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ പോലീസ് സൂപ്രണ്ടും അഡീഷണൽ സ്റ്റേറ്റ് നോഡൽ ഓഫീസറും പരാജയപ്പെട്ടു.

അനുവദനീയമായി സർക്കാർ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ഒന്നിലും ജീവനക്കാരിൽ മതപരമായ ഒരു സൂചനകളും പ്രകടമാക്കികൂടാ എന്നാണ് സർക്കാർ ഉന്നയിക്കുന്നത്. ഇന്ത്യൻ ഭരണഘടനയും ഭരണ രീതികളും ഓരോ കാലഘട്ടത്തിലും തിരുത്തിയും കൂട്ടിച്ചേർത്തും മാറി കൊണ്ടിരിക്കുകയാണ്. മൗലികാവകാശങ്ങളും നിഷിദ്ധമാവുകയാണ്.

Leave a Reply