അല്‍കോബാര്‍ :നരേന്ദ്ര മോഡി സര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന പ്രവാസി അവഗണന യുടെ തുടര്‍ച്ചയാണ് 2022-23 വാര്‍ഷിക ബജറ്റെന്നു അല്‍കോബാര്‍ ടൌണ്‍ കെ.എം.സി.സി സമ്മേളനം അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ സാമ്പത്തീക നേട്ടങ്ങള്‍ക്ക് പുറം രാജ്യങ്ങളില്‍ അധ്വാനിക്കുന്ന സാധാരണക്കാരായ പ്രവാസികളെ തഴയുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം നടത്തി കയ്യൊഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങളായി വിമാന യാത്രാ പ്രശ്നങ്ങളില്‍ കഴിയുന്ന പ്രവാസികളോട് കാണിക്കുന്ന നിസംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.അല്‍കോബാര്‍ അപ്സര ദര്‍ബാര്‍ ഹാളില്‍ മൊയ്തുണ്ണി പാലപ്പെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.സുലൈമാന്‍ കൂലെരി മുഖ്യ പ്രഭാഷണം നടത്തി.അജ്മല്‍ മദനി വാണിമേല്‍ ഉല്‍ബോധനം നല്കി.സിറാജ് ആലുവ,ഇക്ബാല്‍ ആനമങ്ങാട്,മുഹമ്മദ് അമീന് ഈരാറ്റുപേട്ട,ഷാനി പയ്യോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ജുനൈദ് കാഞ്ഞങ്ങാട് സ്വാഗതവും സലിം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.അബ്ദു റഹ്മാന് ഉളിയില്‍ ഖിറാഅത്ത് നടത്തി
സൗദി കെ.എം.സി.സി അംഗത്വ കാമ്പയിന്റെ അടിസ്ഥാനത്തില്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ കോബാര്‍ ടൌണ്‍ ഏരിയാ കമ്മിറ്റി ഭാരവാഹികളായി മൊയ്തുണ്ണി പാലപ്പെട്ടി (പ്രസിഡണ്ട്) വി.പി.പി അബ്ദുള്ള തൃക്കരിപ്പൂര്‍ , അഷറഫ് കുന്ദമംഗലം, മുഹമ്മദ് റഫീക്ക് നങ്ങാരത്ത്,സഹീര്‍ മുഴുപ്പിലങ്ങാട് (വൈസ് പ്രസിഡണ്ട്മാര്‍). ജുനൈദ് കാഞ്ഞങ്ങാട് (ജനറൽ സെക്രട്ടറി) നജ്മുദ്ധീന്‍ ചെമ്മാട്,അബ്ദു റഹ്മാന് ഉളിയില്‍,ബഷീര്‍ പയ്യോളി, സമീര്‍ അഞ്ചില്ലത്ത്,ജാബിര്‍ ഓട്ടപടവ്,ശിഹാബ് മങ്കട, (സെക്രട്ടറിമാര്‍) സലിം കുറ്റിക്കാട്ടൂര്‍ (ട്രഷറര്‍) സൈഫര്‍ അലി പുഴക്കാട്ടീരി (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍) ഫരീദ് കുന്നത്ത് (മീഡിയ കണ്‍വീനര്‍) ഹുമയൂണ്‍ കബീര്‍ പുതുക്കാട്(സ്പോര്‍ട്ട്സ് കണ്‍വീനര്‍) സുലൈമാന്‍ കൂലെരി,അന്‍വര്‍ നജീബ് ചീക്കിലോട്,ഹംസ കൊടുവള്ളി,മുഹമ്മദ് ആവിലോറ (ഉപദേശക സമിതിയംഗങ്ങള്‍) എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.നാസര്‍ ചാലിയം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.