ദുബായ് ഭരണാധികാരിയുമായി കൂടികാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടികാഴ്ച നടത്തി. എക്സ്പോ 2020 വേദിയില്‍ വച്ചായിരുന്നു കൂടികാഴ്ച.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റും എമിറേറ്റ്സ് എയർലൈന്‍സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യീദ് അല്‍ മക്തൂമും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസിഡർ സഞ്ജയ് സുധീർ, കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിയും എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply