അല്‍കോബാര്‍ :സര്‍ക്കാര്‍തലത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ നിയമ വ്യവസ്ഥിതിയായ ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്ന ലോകായുക്ത ഭേതഗതി ഓര്‍ഡിനനസ് നിയമഭേദഗതി ലോകായുക്തയെ അപ്രസക്തമാക്കുന്നതാണെന്നും ഭരണതലത്തിലെ അഴിമതിക്ക് കൂട്ട് നില്ക്കുന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയം ജനാധിപത്യ വിരുദ്ധമാണെന്നും റാക്ക ഏരിയാ കെ.എം.സി.സി സമ്മേളനം അഭിപ്രായപ്പെട്ടു.ഭരണ തലത്തിലെ അഴിമതി തടയാന്‍ ഭരണഘടനാനുസൃതമായി നിലവില്‍ വന്ന സംവിധാനങ്ങളെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടമുയരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഇക്ബാല്‍ ആനമങ്ങാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സൗദി കെഎംസിസി ദേശീയ സെക്രട്ടേറിയേറ്റംഗം സുലൈമാന്‍ കൂലെരി ഉദ്ഘാടനം ചെയ്തു.അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി.സൗദി കെ.എം.സി.സി അംഗത്വ കാര്‍ഡ് വിതരണം ഫൈസല്‍ വാണിയമ്പലത്തിന് നല്കി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലാം ഹാജി കുറ്റിക്കാട്ടൂര്‍ നിര്‍വ്വഹിച്ചു.സിറാജ് ആലുവ,നജീബ് ചീക്കിലോട്,നാസര്‍ ചാലിയം,
മുജീബുദ്ധീന്‍ ഈരാറ്റുപേട്ട, ഫൈസല്‍ കൊടുമ, ഇസ്മായില്‍ പുള്ളാട്ട്,ഷറഫുദ്ധീന്‍ വെട്ടം,ലുബൈദ് ഒളവണ്ണ,അന്‍വര്‍ ഷാഫി വളാഞ്ചേരി,അബ്ദുല്‍ മജീദ് തവനൂര്‍,ഷാനി പയ്യോളി,ഹുസൈൻ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.തൌഫീഖ് താനാളൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,അബ്ദുല്‍ ജബ്ബാര്‍ വിദ്യാനഗര്‍ സാമ്പത്തീക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അനസ് പകര സ്വാഗതവും ബീരാന് കുട്ടി ചേരൂര്‍ നന്ദിയും പറഞ്ഞു.മാസ്റ്റര്‍ ബദര്‍ നുഫൈല്‍ ഖിറാഅത്ത് നടത്തി
സൗദി കെ.എം.സി.സി അംഗത്വ കാമ്പയിന്റെ അടിസ്ഥാനത്തില്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ റാക്ക ഏരിയാ കമ്മിറ്റി ഭാരവാഹികളായി ഷാനി പേരാമ്പ്ര (പ്രസിഡണ്ട്) റഷീദ് കരുനാഗപ്പള്ളി, അഫ്സല് ഷെയ്സ്തി ഖാൻ നെല്ലിക്കുഴി,സാദത്ത് മതിലകം (വൈസ് പ്രസിഡണ്ട്മാര്‍). ബീരാൻകുട്ടി ചേറൂര്(ജനറൽ സെക്രട്ടറി). അനസ് പകര തൗഫീഖ് താനാളൂർ ,ആഷിഖ് മണ്ണാർക്കാട്(സെക്രട്ടറിമാര്‍) നിസാറുദ്ധീൻ കൊല്ലം (ട്രഷറര്‍) ഹുസൈൻ നിലമ്പൂര്‍ (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍)
ജമാൽ കുറ്റ്യാടി ഫസലു റഹ്മാൻ മണ്ണാർക്കാട്, ഹഫീസ് കാസർഗോഡ് (പ്രവർത്തക സമിതിയംഗങ്ങൾ) സിദ്ധീഖ് പാണ്ടികശാല. സിറാജ് ആലുവ,ഫൈസൽ കൊടുമ, ഇക്ബാൽ ആനമങ്ങാട്,മുജീബുദ്ധീന്‍ ഈരാറ്റുപേട്ട,അബ്ദുൽ ജബ്ബാർ വിദ്യാനഗര്‍,കലാം മീഞ്ചന്ത,സൈനുദ്ധീന്‍ തിരൂര്‍ (ഉപദേശക സമിതി) എന്നിവരെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു.സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ആസിഫ് മേലങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സിറാജ് ആലുവ
മാധ്യമ വിഭാഗം
കെ.എം.സി.സി
966540893408